വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി കൺവെൻഷൻ

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി കൺവെൻഷനും ഹരിതകർമസേന,വനിതാ ശുചീകരണ തൊഴിലാളികൾക്കുള്ള ആദരവും നടന്നു.
സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു.റീജ പ്രദീപ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റോജ ,ഏരിയ സെക്രട്ടറി രേഷ്മ സനോജ് ,എം.കെ. അനിൽ കുമാർ, അഷറഫ് ചെവിടിക്കുന്ന്,ഷബി നന്ത്യത്ത്, പി .ആർ .ഷനോജ്, ബീന പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.