കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് നീന്തലിൽ പേരാവൂർ സ്വദേശിക്ക് രണ്ട് സ്വർണവും ഒരു വെള്ളിയും

പേരാവൂർ: കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ പേരാവൂർ തെറ്റുവഴി സ്വദേശി മൂന്ന് മെഡലുകൾ നേടി .ഫ്രീസ്റ്റൈൽ വിഭാഗത്തിൽ 200,100 മീറ്ററിൽ സ്വർണ മെഡലും 50 മീറ്ററിൽ വെള്ളി മെഡലുമാണ് തെറ്റുവഴി കോക്കാട്ട് കെ.സി.ജോയി (57) കരസ്ഥമാക്കിയത്.
കർഷകനായ ജോയി കഴിഞ്ഞ വർഷം മൂന്നിനത്തിലും സ്വർണം നേടിയിരുന്നു.ജോയിയുടെ മക്കളായ അമലും അനിലും സംസ്ഥാന നീന്തൽ മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.