സഹകരണ വാരാഘോഷം; പേരാവൂരിൽ വിളംബര ജാഥ നടത്തി

പേരാവൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി പേരാവൂർ യൂണിറ്റ് വിളംബര ജാഥ നടത്തി. ഇരിട്ടി സർക്കിളിന് കീഴിലുള്ള പേരാവൂർ യൂണിറ്റിലെ മുപ്പത്തിയഞ്ചിൽ പരം സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ജാഥയിൽ പങ്കുചേർന്നു.
സഹകരണ വകുപ്പ് പേരാവൂർ യൂണിറ്റ് ഇൻസ്‌പെക്ടർ കെ.സമീറ,ഓഡിറ്റർമാരായ ജയകൃഷ്ണൻ, കെ. രമേശൻ, ബി.ആർ. ബിനിമോൾ, കെ.പി. ജയ എന്നിവരോടൊപ്പം വിവിധ സംഘങ്ങളിലെ പ്രസിഡന്റുമാർ ജാഥക്ക് നേതൃത്വം നല്കി. 14ന് കണ്ണൂരിലാണ് സംസ്ഥാനതല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം.