കേരളീയം: 1000ത്തിൽപരം തൊഴിലവസരങ്ങളുമായി നോളേജ് മിഷന്റെ സ്റ്റാൾ

കേരളീയത്തിന്റെ ഭാഗമായുള്ള നോളേജ് ഇക്കോണമി മിഷന്റെ സ്റ്റാൾ മൂന്നാം ദിനം തൊഴിൽ അന്വേഷകരുടെ പങ്കാളിത്തം മൂലം ശ്രദ്ധാകേന്ദ്രമാവുന്നു. 700 ഓളം തൊഴിൽ അന്വേഷകരിൽ ഇരുനൂറോളം പേരെ പ്രാഥമിക അഭിമുഖത്തിനായി ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പൈത്തൺ പ്രോഗ്രാമർ , സോഫ്റ്റ് വെയർ ഡെവലപ്പർ, ഗൂഗിൾ ആഡ്സ് മാനേജർ ആൻഡ് സ്പെഷ്യലിസ്റ്, ഫിനാൻഷ്യൽ എക്സിക്യൂട്ടീവ്, സൈറ്റ് എഞ്ചിനീയർ, അക്കാദമിക് കൗൺസിലർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, എച്ച്.ആർ എക്സിക്യൂട്ടീവ് മുതലായ തൊഴിലവസരങ്ങളിലേക്കാണ് കൂടുതൽ അപേക്ഷകർ.
വിവിധ കോളേജുകളിൽ നിന്നായി ഇന്റേൺഷിപ് അവസരങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനും അപ്പെന്റിസ്ഷിപ് പ്രോഗ്രാമുകളെ കുറിച്ചറിയുന്നതിനുമായി നിരവധി കുട്ടികൾ സ്റ്റാളുകൾ സന്ദർശിക്കുന്നത്. മാറുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചു മനസിലാക്കുന്നതിനും സ്വയം നവീകരിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്ന കരിയർ കൗൺസിലിങ് സെഷൻസ് ഉദ്യോഗാർഥികൾക്ക് ആവേശത്തോടെയാണ് ഏറ്റെടുത്തത്
DWMS പോർട്ടലിനെ കുറിച്ചുള്ള വിശദമായ വിവരണവും പോർട്ടലിൽ ഉൾപെടുത്തിയിരിക്കുന്ന ക്യൂറേഷൻ സേവനങ്ങളും നൈപുണ്യ വികസന പരിശീലന പരിപാടികളും പാർശ്വവത്കരിക്കപ്പെട്ടവർക്കായുള്ള പ്രത്യേക പദ്ധതികളും മനസിലാക്കുവാനും പദ്ധതികളുടെ ഗുണഭോക്താകളാകാനുള്ള അവസരവും സ്റ്റാളിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.