Kerala
മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ

വയനാട്: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. കർണാടകത്തിൽനിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് കണ്ടെടുത്തത്.
വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് വിഭാഗങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കർണാടക സ്വദേശികളും മലയാളികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
Kerala
പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ഗർഭിണിയാണെന്നാണ് കണ്ടെത്തൽ.പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പ്രതിയെ കസ്റ്റഡിയിൽടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. റാന്നി ഡി.വൈ.എസ്പി അടക്കമുള്ളവർ സംഭവത്തിൽ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.
Kerala
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എം വിൻസൻ്റ്എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം സദസിനെ അഭിവാദ്യം ചെയ്തു. സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നൽകിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയെ വേദിയിലിരുത്തി കേന്ദ്രസർക്കാർ നിലപാടിനെതിരെയും സംസാരിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മൾ നേടി എന്ന് പറഞ്ഞു.
Kerala
നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (CEOs) സമ്മേളനത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച കാര്യങ്ങൾക്കനുസൃതമായാണ് ഈ നടപടി. സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്‌ബീർ സിംഗ് സന്ദു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുത്തിരുന്നു.
ഇനി മുതൽ, 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ ചട്ടം 9, 1969 ലെ ജനന-മരണം രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 3(5)(b) (2023 ൽ ഭേദഗതി ചെയ്തതനുസരിച്ച്) എന്നിവ പ്രകാരം, ഇന്ത്യയുടെ രജിസ്ട്രാർ ജനറലിൽ നിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ഇതിലൂടെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. അതോടൊപ്പം, ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കാതെ, വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഓമാർക്ക് സാധിക്കും.
വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ കൂടുതൽ വോട്ടർമാർ സൗഹൃദമാക്കുന്നതിനായി അതിന്‍റെ ഡിസൈൻ പുതുക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വോട്ടറുടെ പാർട്ട് നമ്പറും, സീരിയൽ നമ്പറും വലിയ അക്ഷരത്തിൽ ഡിസ്പ്ലേ ചെയ്യുന്നതിലൂടെ വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടികയിൽ പേരുകൾ എളുപ്പത്തിൽ കണ്ടെത്താനുമാകും.
ജനപ്രാതിനിധ്യ നിയമം, 1950ന്‍റെ സെക്ഷൻ 13B(2) അനുസരിച്ച് ERO നിയമിക്കുന്ന എല്ലാ ബിഎൽഒമാർക്കും സ്റ്റാൻഡേർഡ് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പൗരന്മാർക്ക് ഇത് സഹായകരമാകും. വോട്ടർമാർക്ക്‌ബിഎൽഒമാരെ തീർച്ചറിയാനും, വോട്ടർ രജിസ്ട്രേഷൻ ഡ്രൈവുകൾക്കിടയിൽ വിശ്വാസത്തോടെ ഇടപെടാനും ഇത് സഹായിക്കും. ഇലക്ഷൻ സംബന്ധമായ കാര്യങ്ങളിൽ, തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ള പ്രഥമസമ്പർക്കം ബിഎൽഒമാരിലൂടെയാണ്. വീടുകളിലേക്കുള്ള സന്ദർശനങ്ങളിൽ ബിഎൽഒമാരെ പൊതു ജനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്