ഹിന്ദി ട്രെയിനിങിന് നവംബർ 25വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ വകുപ്പിന്റെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി.എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കുമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 25 നകം ലഭിക്കണം. വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 0473 4296496, 8547126028.