ഒമാൻ വിസാ നിയമങ്ങളിൽ മാറ്റം; വിസ മാറാൻ രാജ്യത്തിന് പുറത്ത് കടക്കണം

ഒമാൻ: വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ് വിസ, വിസിറ്റിംഗ് വിസ എന്നിവയെടുത്ത് ഒമാനിലെത്തുന്നവർക്ക് ഇനി രാജ്യം വിട്ടു പോയി മടങ്ങി വന്നാൽ മാത്രമേ ജോബ് വിസയായി മാറ്റാൻ കഴിയുകയുള്ളു. അതേസമയം, ബംഗ്ലാദേശ് സ്വദേശികൾക്കു പുതിയ വിസ അനുവദിക്കേണ്ട എന്നതാണ് താത്കാലിക തീരുമാനം.
നേരത്തെ 50 റിയാൽ നൽകി വിസ മാറ്റാൻ കഴിയുമായിരുന്നതാണ് പുതിയ നിയമത്തിലൂടെ ഒഴിവാക്കിയത്. നിയമങ്ങൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വന്നതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു