ചെക്കേരിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

നിടുംപൊയിൽ: കോളയാട് ചെക്കേരി പ്രദേശത്ത് തൊഴിലുറപ്പിലുൾപ്പെടുത്തി കൃഷി ചെയ്ത 500 ചുവടോളം കപ്പയും, മധുരക്കിഴങ്ങും കാട്ടുപന്നികൾ നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.നിലവിൽ കുരങ്ങ് ,കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് പ്രദേശത്തെന്ന് നാട്ടുകാർ പറയുന്നു.