ടീ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യം വിറ്റ കൊട്ടിയൂർ സ്വദേശി അറസ്റ്റിൽ

കൊട്ടിയൂർ: നീണ്ടുനോക്കി ടൗണിൽ നയൻ ടീ ഷോപ്പിന്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടത്തിയ ചപ്പമല ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജിയെ (53) പേരാവൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു.മുൻ അബ്കാരി കേസുകളിൽ പ്രതിയായ ഇയാളുടെ ഷോപ്പിൽ നിന്നും 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 2300/- രൂപയും പിടിച്ചെടുത്തു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ ഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ എ. കെ.വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് പ്രിവന്റിവ് ഓഫീസർ എം.പി. സജീവൻ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ സി.എം. ജയിംസ്, ബാബുമോൻ ഫ്രാൻസിസ്,സിവിൽ എക്‌സൈസ് ഓഫീസർ കെ.എ.മജീദ് എന്നിവർ പങ്കെടുത്തു.