യു.കെ വിസ തട്ടിപ്പിലെ പ്രതി അറസ്റ്റിൽ

Share our post

ഉളിക്കൽ : യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽ നിന്നും പണം തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിലെ താമസക്കാരിയായിരുന്ന മിനിമോൾ മാത്യു(58) നെ തൃശ്ശൂരിലെ കുണ്ടൻ ചേരിയിലെ വാടക വീട്ടിൽ വച്ച് ഉളിക്കൽ സി. ഐ സുധീർ കല്ലനും സംഘവും കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്.

ആറളം, ഉളിക്കൽ സ്റ്റേഷനിൽ ഇവർക്ക് എതിരെ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ മിനി പിടയിലായത്. പോലീസ് എത്തിയ വിവരം അറിഞ്ഞ കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ തന്നെ ആറളം, ഉളിക്കൽ, ശ്രീകണ്ഠാപുരം സ്റ്റേഷനുകളിൽ ഇവർക്കെതിരെ 40 ലക്ഷത്തോളം രൂപ കബിളിപ്പിച്ചതായി ആണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശ്ശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗലാപുരം ഭാഗത്ത് ഇവർക്കെതിരെ സമാനമായ നാലോളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണ്ണാടകയിലെ വീട്ടിൽ നിന്നും ഇവർ തൃശൂരിലേക്ക് താമസം മാറിയ ഇവർ സമം രീതിയിലുള്ള തട്ടിപ്പാണ് ഇവിടെയും ആസൂത്രണം ചെയ്തത്.

രണ്ട് ലക്ഷം രൂപയോളം ശമ്പളം വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ചു് ബന്ധുക്കളിൽ നിന്നും ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ ഇവർ വിസ നൽകാതെ വന്നതോടെയാണ് സംശയം തോന്നിയ ബന്ധുക്കൾ കർണ്ണാടകയിലെ താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും അവിടെ നിന്നും വീട് മാറി പോയിരുന്നു.പിന്നീടാണ് ഇവർ പോലീസിൽ പരാതി നൽകുന്നത്.

അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കൂട്ടു പ്രതിക്കായി അന്വേഷണം നടക്കുന്നതായും ഉടൻ പിടിയിലാകും എന്നും അന്വേഷണ ഉദ്യോഗസ്ഥൻ രാഷ്ട്ര ദീപികയോട് പറഞ്ഞു. ഉളിക്കൽ സി. ഐ. സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഉളിക്കൽ എസ്. ഐ സതീശൻ, ആറളം സി.ഐ പ്രേമരാജൻ സിപി ഒ സുമതി എന്നിവരും അംഗങ്ങളായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!