പേരാവൂർ ബസ് സ്റ്റാൻഡിലെ അരയാൽ മുറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; ഡ്രൈവേഴ്‌സ് യൂണിയൻ

പേരാവൂർ: പഴയ ബസ് സ്റ്റാൻഡിലെ 20 വർഷത്തോളം പഴക്കമുള്ള അരയാൽ മുറിച്ചുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ടാക്‌സി സ്റ്റാൻഡ് യൂണിയൻ(സി.ഐ.ടി.യു) അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.തണലും ശുദ്ധവായുവും ലഭ്യമാക്കുന്ന മരം മുറിക്കാതെ പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.