വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

തൃക്കാക്കര : കളമശ്ശേരി സ്ഫോടനമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസ്. 153, 153A വകുപ്പുകൾ പ്രകാരമാണ് കേസ്. തൃക്കാക്കര പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
കളമശേരി സ്വദേശിയായ യാസര്‍ അറഫാത്തിന്റെ പരാതിയിലാണ് കേസ്. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് ഇതിന് മുന്‍പ് രാജീവ് ചന്ദ്രശേഖര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, ജനം ടിവിയിലെ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.