കേന്ദ്രസ്ഥാപനങ്ങളില്‍ 782 അപ്രന്റിസ്; ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം

Share our post

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. 408 ഒഴിവുണ്ട്. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. പരിശീലന കാലാവധി ഒരു വര്‍ഷം. ട്രോംബെ, മുംബൈ, താല്‍ (റായ്ഗഢ്) എന്നിവിടങ്ങളിലായിരിക്കും പരിശീലനം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഗ്രാജ്വേറ്റ് അപ്രന്റീസ്: അക്കൗണ്ട്സ് എക്സിക്യുട്ടീവ്-51, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-76, റിക്രൂട്ട്മെന്റ് എക്സിക്യുട്ടീവ് (എച്ച്.ആര്‍)-30 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത- ബിരുദം.
ടെക്നീഷ്യന്‍ അപ്രന്റിസ്: കെമിക്കല്‍-30, സിവില്‍-11, കംപ്യൂട്ടര്‍-6, ഇലക്ട്രിക്കല്‍-20, ഇന്‍സ്ട്രുമെന്റേഷന്‍-20, മെക്കാനിക്കല്‍-28 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത-എന്‍ജിനീയറിങ് ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്: അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്) 104, ബോയ്ലര്‍ അറ്റന്‍ഡന്റ്-3, ഇലക്ട്രീഷ്യന്‍-4, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-6, ഇന്‍സ്ട്രുമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്)-3, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്)-13, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ (പാത്തോളജി)-3 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത-പന്ത്രണ്ടാംക്ലാസ് വിജയം/ ബി.എസ്സി.
പ്രായം: 25 വയസ്സാണ് ഉയര്‍ന്ന പ്രായം. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കും.
സ്റ്റൈപ്പന്‍ഡ്: 7000-9000 രൂപ.
വിശദവിവരങ്ങള്‍ www.rcfltd.com-ല്‍ ലഭിക്കും.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 7.

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വാരാണസിയിലുള്ള ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഐ.ടി.ഐ.-300, നോണ്‍ ഐ.ടി.ഐ.-74 എന്നിങ്ങനെയാണ് ഒഴിവ്. വിവിധ ട്രേഡുകളില്‍ ഒഴിവുണ്ട്.

ഐ.ടി.ഐ.ക്കാര്‍: ഫിറ്റര്‍-107, കാര്‍പെന്റര്‍-3, പെയിന്റര്‍ (ജെനറല്‍)-7, മെഷീനിസ്റ്റ്-67, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ)-45, ഇലക്ട്രീഷ്യന്‍-71 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവ്. യോഗ്യത- പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെ വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യും. പ്രായം 15-22 വയസ്സ്.

നോണ്‍ ഐ.ടി.ഐ: ഫിറ്റര്‍-30, മെഷീനിസ്റ്റ്-15, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ)-11, ഇലക്ട്രീഷ്യന്‍-18 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവ്. യോഗ്യത- പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം. പ്രായം 15-22.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ https://blw.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: നവംബര്‍ 25.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!