Kerala
ഹയർസെക്കൻഡറിക്ക് റോഡ് സുരക്ഷ പഠിച്ചാൽ ലേണേഴ്‌സ് വേണ്ട

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസിൽ പാസാകുന്നവർക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന്, പ്രത്യേക പരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി ഇതുൾപ്പെടുത്തി പാഠഭാഗങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റോഡ് സുരക്ഷാ വിദഗ്ധരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സമിതിയാണ് വിദ്യാർഥികൾക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതിൽനിന്ന് ഹയർസെക്കൻഡറി സിലബസിന് യോജിക്കുന്ന വിധത്തിൽ പാഠ്യഭാഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം.
ഏത് വിഷയത്തിനൊപ്പം ചേർത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. പാഠ്യപദ്ധതി പരിഷ്കരണത്തോടെ സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷാ സംവിധാനത്തിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാൻ സർക്കാരും തീരുമാനിച്ചിട്ടുണ്ട്. പുതിയതായി തുടങ്ങുന്ന അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നവർക്ക് നിലവിലെ ലേണേഴ്സ് പരീക്ഷ ഒഴിവാക്കാനാണ് കേന്ദ്രതീരുമാനം.
കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ഡ്രൈവർ പരിശീലനകേന്ദ്രങ്ങളിലെ പാഠ്യപദ്ധതി മാതൃകയാക്കിയാണ് മാട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Kerala
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു

പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു.
നിലവിൽ, ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാൻ സാധ്യത കൂടുതൽ. ഈ സർവീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്ക്ക് കാര്യങ്ങൾ എത്തുക.
ട്രാക്കിന്റെ ശക്തി, ക്ലിയറൻസ്, പ്രവർത്തന സാധ്യത എന്നിവ വിലയിരുത്തുന്നതിനായി രണ്ട് ഡബിൾ ഡെക്കർ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നാല് കോച്ചുകൾ ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. ഡബിൾ ഡെക്കർ ശൃംഖലയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതിന് തടസ്സമായിരുന്ന മുൻകാല പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയായിരുന്നു ഈ പരീക്ഷണം. ക്ലിയറൻസ് കുറഞ്ഞ റോഡ് പാലങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് കേരളത്തിന് പലപ്പോഴും വെല്ലുവിളിയായത്. വള്ളത്തോൾ നഗർ, ഷൊർണൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെയും പരിസരങ്ങളിലെയും നിരവധി പാലങ്ങൾ ഡബിൾ ഡെക്കർ കോച്ചുകളുടെ ഉയരവുമായി യോജിക്കുന്നില്ല. മധുരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ഒരു ഡബിൾ ഡെക്കർ ഇടനാഴി ഉണ്ടാകാനുള്ള സാധ്യത ദക്ഷിണ റെയിൽവേ നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, സമാനമായ വെല്ലുവിളികൾ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.
ഘടനാപരമായ മാറ്റങ്ങൾ വളരെ കുറവ് മാത്രം ആവശ്യമുള്ള റൂട്ടുകൾ പരിഗണിക്കുമ്പോൾ പാലക്കാട് വരെ സർവീസ് നീട്ടുന്നതാണ് പ്രായോഗികം. നിലവിൽ മധുരയെ ഡിണ്ടിഗൽ വഴി പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് പരിഗണനയിലുള്ളത്. കോയമ്പത്തൂരിനും പാലക്കാടിനും ഇടയിലുള്ള പ്രവർത്തനക്ഷമമായ ട്രാക്കുകൾ ഇതിന് അനുയോജ്യമാണെന്നാണ് വിവരം. ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത് സാധാരണ ട്രെയിനുകളുടെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്നും യാത്രാ സുഖം മെച്ചപ്പെടുത്തുമെന്നുമാണ് റെയിൽവേയുടെ വിലയിരുത്തൽ. ജനങ്ങളുടെ പ്രതികരണവും ഡബിൾ ഡെക്കർ ട്രെയിനിന്റെ കേരളത്തിലെ പ്രകടനവും വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ മേഖലകളിലും സമാനമായ സർവീസുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.
Kerala
‘ആദ്യം അവർ കറൻസി രഹിത ഇന്ത്യക്കായി നോട്ട് നിരോധനം നടത്തി, ഇപ്പോൾ ട്രെയിനുകളിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നു’

മുംബൈ: കഴിഞ്ഞ ദിവസമാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മഹാരാഷ്ട്രയിൽ മൻമദ്-സി.എസ്.എം.ടി പഞ്ചവടി എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എ.ടി.എമ്മിന്‍റെ ദൃശ്യങ്ങളും റെയിൽവേ മന്ത്രി പങ്കുവെച്ചിരുന്നു. എന്നാൽ ഈ നടപടിക്ക് കൈയടികളെകാൾ കൂടുതൽ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിന് മുമ്പ് വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.പൊതുജനങ്ങൾ ടോയ്‌ലറ്റുകളിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ റെയിൽവേയിൽ എ.ടി.എമ്മിന് സീറ്റ് ലഭിക്കുന്നു’ എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ‘ആദ്യം അവർ പണരഹിത ഇന്ത്യക്കായി നോട്ട് നിരോധനം നടത്തി, ഇപ്പോൾ അവർ ട്രെയിനുകളിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നു’ എന്നാണ് മറ്റൊരാൾ എഴുതിയത്. ട്രെയിനിനുള്ളിൽ എ.ടി.എം റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, നിങ്ങൾക്ക് എളുപ്പത്തിൽ ടി.ടിക്ക് കൈക്കൂലി നൽകാമെന്ന് പറഞ്ഞ് പരിഹസിച്ചവരുമുണ്ട്. അതേസമയം, ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ചത്. ഏപ്രിൽ 10 നാണ് എ.ടി.എമ്മിൻറെ ട്രയൽ റൺ നടന്നത്. പാൻട്രി ഏരിയയിലെ ഒരു ചെറിയ ഭാഗമാണ് എ.ടി.എം സ്ഥാപിക്കാൻ വേണ്ടി തയാറാക്കിയെടുത്തത്. മികച്ച സുരക്ഷയോടെയാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്