Connect with us

Kannur

ചാല-നടാൽ ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു: സമൂഹവിരുദ്ധർക്ക് ആര് കടിഞ്ഞാണിടും

Published

on

Share our post

ചാല : ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി. ചാല-നടാൽ ബൈപ്പാസ് റോഡിൽ മാതൃഭൂമി സ്റ്റോപ്പിന് സമീപത്തെ ജനവാസകേന്ദ്രത്തിലാണ് മാലിന്യം ഒഴുക്കുന്നത്. രാത്രിയിൽ റോഡരികിൽ വാഹനം നിർത്തി ഇവിടെയുള്ള ജലാശയത്തിലേക്ക് മലിനജലം നേരിട്ടൊഴുക്കുകയാണ്.

10 മീറ്ററോളം നീളത്തിൽ ചതുപ്പിൽ നിറയെ കക്കൂസ് വെള്ളം പരന്നുകിടക്കുന്നു. പട്ടണങ്ങളിൽ നിന്നും മറ്റും ടാങ്കർ ലോറികളിലാണ് ഇത് കൊണ്ടുവരുന്നത്. കക്കൂസ് മാലിന്യം നീക്കാൻ കരാറെടുക്കുന്നവർ വീടുകളിൽ നിന്നും മറ്റും മാലിന്യം ശേഖരിച്ച് ടാങ്കർ ലോറികളിൽ കയറ്റിവിടുന്നു. ചാല ബൈപ്പാസ് റോഡിൽ കടകൾ കുറവായതിനാൽ സ്ഥിരമായി ഇവിടെ തള്ളുന്നു. ടാങ്കർ ലോറികൾക്ക് വലിയ വാൾവുകളുണ്ട്. റോഡരികിൽ നിർത്തി ഇത് തുറക്കും. സെക്കൻഡുകൾക്കുള്ളിൽ ഇവ മുഴുവനായും പുറത്തേക്ക് ഒഴുകും.

പൊതുജനാരോഗ്യത്തിന് ഭീഷണി

: സ്ഥിരമായി ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി. ദുർഗന്ധം കാരണം കാൽനട യാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ടിവരുന്നു. മലിനജലം സമീപത്തെ കിണറുകളിലെത്താനും സാധ്യതയുണ്ട്. സ്ഥിരമായി മാലിന്യം ഒഴുക്കുന്നത് കാരണം കുടിവെള്ള സ്രോതസ്സ് മലിനമാകുമെന്ന ഭയം നാട്ടുകാർക്കുണ്ട്. ഇത് സാംക്രമികരോഗങ്ങൾക്കിടയാക്കും. ഇടയ്ക്ക് മഴ ലഭിക്കുന്നത് കൂടുതൽ സ്ഥലങ്ങളിൽ മലിനജലം എത്താൻ കാരണമാകുന്നു.

ഭീഷണിയായി മീൻവെള്ളവും

: ബൈപ്പാസ് റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി മീൻ ലോറികളിൽനിന്നുള്ള മലിനജലവും ഒഴുക്കുന്നു. മിംസ് ആസ്പത്രിക്കും മാതൃഭൂമി സ്റ്റോപ്പിനും ഇടയിലാണ് സ്ഥിരമായി ലോറികൾ നിർത്തി മീൻവെള്ളം ഒഴുക്കുന്നത്. കഴിഞ്ഞ ദിവസം നട്ടുച്ചയ്ക്ക് റോഡിൽ മീൻവെള്ളം ഒഴുക്കുകയായിരുന്ന ലോറി നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം പോലിസിന്റെ പിടിയിലായി. അഴുകിയ മീനുകളായിരുന്നു ലോറിയിൽ. ഡ്രൈവർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

രണ്ടുദിവസം മുൻപും മാലിന്യം തള്ളുന്നതിനിടെ ലോറികൾ പോലിസ് പിടിച്ചിരുന്നു. ചില വാഹനങ്ങൾ ഇവിടെ സ്ഥിരമായി നിർത്തിയിടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇതിൽ സ്ഥിരമായി തൊഴിലാളികളുണ്ട്. രാത്രിയിൽ ഭക്ഷണം പാകംചെയ്യുന്ന ഇവർ ‘കക്കൂസായി’ ഉപയോഗിക്കുന്നത് സമീപത്തെ വയലുകളാണ്. രാത്രിയിൽ പോലീസ് പട്രോളിങ് കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post

Kannur

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര

Published

on

Share our post

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്.കണ്ണൂർ, തലശ്ശേരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു.

ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന് മുന്നിലെത്തിയത്. പിന്നാലെ വിശദമായ പരിശോധന. തുടർന്നാണ് വില്ലനെ കണ്ടെത്തിയത്. സർജറിയിലൂടെ വിരയെ പുറത്തെടുത്തു. ഡിറോഫിലേറിയ സ്പീഷിസിൽ പെട്ട വിരയെ ആണ് കണ്ണിൽ നിന്നും പുറത്തെടുത്തത്.വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നത്. രോഗം ബാധിച്ച വളർത്തു മൃഗങ്ങളിൽ നിന്ന് കൊതുകു വഴി വിരയുടെ ലാർവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാം.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

എം. ഫിൽ. ഇംഗ്ലീഷ് പുനഃ പരീക്ഷ

കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മെത്തോഡോളജി & ഏരിയ ഓഫ് സ്പെഷ്യലൈസേഷൻ പേപ്പർ -”എ പോസ്റ്റ്കൊളോണിയൽ റീഡിങ് ഓഫ് മഹാശ്വേതാ ദേവിസ് വർക്സ് “സ്തന_ദായിനി”, “രുദാലി” ആൻഡ്  “ദ്രൗപദി”-ന്റെ  പുനഃപരീക്ഷ 2025 ഫെബ്രുവരി 4 ന് നടത്തുന്നതാണ്.

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷ

05.03.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ 10.02.2025 മുതൽ 13.02.2025 വരെയും, പിഴയോടുകൂടി 15.02.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

എം. ഫിൽ. ഇംഗ്ലീഷ് പുനഃപരീക്ഷ ഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എസ്.സി. ബയോടെക്നോളജി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ നവംബർ 2023 വൺ ടൈം മേഴ്‌സി ചാൻസ് (സി.സി.എസ്.എസ്.- സപ്ലിമെന്ററി) 2015-2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 11.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഡിസെൻട്രലൈസേഷൻ ആൻറ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻറ് ഡെവലപ്മെൻറ്, സോഷ്യൽ എൻട്രപ്രണേർഷിപ്പ് ആൻറ് ഡെവലപ്മെൻറ് – ഏപ്രിൽ 2024 (റഗുലർ -2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 12-02-2025, 5 PM


Share our post
Continue Reading

Kannur

മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം

Published

on

Share our post

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ ടൂ​റി​സം വ​കു​പ്പി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന് അ​കാ​ല ച​ര​മം. 2023 ഡി​സം​ബ​റി​ലാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് ബീ​ച്ചി​ലെ കു​ട​ക്ക​ട​വ് ഭാ​ഗ​ത്താ​യി​രു​ന്നു സ്ഥാ​പി​ച്ച​ത്.

വൈ​കാ​തെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്ന് അ​ഴി​ച്ച് കു​ളം ബ​സാ​ർ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചു. മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ രൂ​ക്ഷ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭം കാ​ര​ണം ബ്രി​ഡ്ജ് അ​ഴി​ച്ചു വെ​ക്കു​ക​യാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സ​ഹ​വ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​ഴി​ച്ചു​വെ​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക്ക് ഇ​ത് വ​ലി​യ പ്ര​യാ​സ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.സ്വ​കാ​ര്യ വ്യ​ക്തി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്ന് 200 രൂ​പ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് ബ്രി​ഡ്ജ് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​ത്. അ​ഴി​ച്ചു​വെ​ച്ച ബ്രി​ഡ്ജി​ന്റെ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) എ​ട​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.ബ്രി​ഡ്ജ് അ​ഴി​ച്ചു​വെ​ച്ച​പ്പോ​ൾ ആ​ങ്ക​റും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ക​ട​ലി​ൽ ത​ന്നെ​യാ​ണ്. ഇ​ത് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ്പ​വ​ല​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ര​വ​ല, ആ​ടു​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക്കും മ​റ്റും കേ​ടു​പാ​ടു സം​ഭ​വി​ക്കു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഉ​മ്മ​ലി​ൽ റ​യീ​സ്, ജി​ല്ല ക​മ്മി​റ്റി​യം​ഗം കെ.​വി. പ​ത്മ​നാ​ഭ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​സ​ജി​ത്ത്, എം. ​അ​ഷ്ക​ർ, പി.​ടി. ഷ​ഹീ​ർ, വി.​കെ. ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.


Share our post
Continue Reading

Trending

error: Content is protected !!