Connect with us

Kannur

കേരള ചിക്കനിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും

Published

on

Share our post

കണ്ണൂർ: കേരള ചിക്കൻ പദ്ധതിയിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തും. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. കോഴിയിറച്ചി കഴുകിവൃത്തിയാക്കി പല വിഭവങ്ങൾക്കാവശ്യമായ രീതിയിൽ മുറിച്ച് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വില്പന നടത്തും.

ആദ്യഘട്ടത്തിൽ കറിക്ക് ഉപയോഗിക്കുന്ന കഷണങ്ങളാണ് വില്പനയ്ക്കെത്തിക്കുക. പിന്നീട് സ്‌പെഷ്യലൈസ്ഡ് കട്ടുകളിലേക്ക് മാറും. ഡ്രംസ്റ്റിക്, ചിക്കൻ ലോലിപോപ് തുടങ്ങിയവയ്ക്കുള്ള കഷണങ്ങൾ ഇതിൽ ഉൾപ്പെടും. അതിനുശേഷമാണ് കട്ട്‌ലറ്റ്, നഗറ്റ്‌സ്, സോസേജ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുക.

തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി തുടങ്ങുക. ഇതിനായി കഠിനംകുളത്തുള്ള സംസ്കരണ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇത് വിജയിച്ചാൽ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി ദിവസേന 25,000 കിലോ കോഴിയിറച്ചിയാണിപ്പോൾ വിൽക്കുന്നത്.

വിറ്റുവരവ് 208 കോടി

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഒക്ടോബർ പകുതിവരെയുള്ള കണക്കാണിത്. പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന്റെ പ്രത്യേകത.

ഉപഭോക്താക്കൾക്ക് ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ എറണാകുളം ജില്ലയിലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി 345 ബ്രോയ്ലർ ഫാമുകളും 116 കേരള ചിക്കൻ ലുകളും സംസ്ഥാനത്തുണ്ട്. ഫാമുകളിൽനിന്ന് വളർച്ചയെത്തി കോഴികളെ കമ്പനിതന്നെ തിരികെയെടുത്തശേഷം കേരള ചിക്കൻ ഔറ്റ്ലെറ്റുകളിലൂടെ വിൽക്കും. പദ്ധതിയിൽ ഉൾപ്പെട്ട കോഴി വളർ കർഷകർക്ക് രണ്ട് മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ വളർത്തുകൂലിയായി ലഭിക്കും. ഔട്ട്ലറ്റ്ലെറ്റുകൾ നടത്തുന്ന ഗുണഭോക്താക്കൾക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവർക്ക് വരുമാനമായി ലഭിക്കുന്നത്. കേരള ചിക്കൻ ഫാമുകൾ ആരംഭിക്കാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അതത് കുടുംബജീ ജില്ലാമിഷനുകളുമായി ബന്ധപ്പെടാം. 


Share our post

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

രണ്ടാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ 

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, രണ്ടാം  സെമസ്റ്റർ ബിരുദമേഴ്‌സി ചാൻസ് (ഏപ്രിൽ,2025 ) പരീക്ഷകൾക്ക് 13.05.2025 മുതൽ 22.05.2025 വരെ പിഴയില്ലാതെയും 24.05.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം   സമർപ്പിക്കേണ്ടതാണ് പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 

MDC /DSC കോഴ്സുകളുടെ മൂല്യ നിർണ്ണയ ക്യാമ്പ്

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ  രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) പരീക്ഷകളുടെ MDC /DSC കോഴ്സുകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ 2025 മെയ്13 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

നോമിനൽ റോൾ, ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി സി എസ് എസ് – 2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (സി ബി സി എസ് എസ് – 2023  അഡ്മിഷൻ) എം എ/എം എസ്  സി/എം.ബി.എ/എം സി എ/എം പി എഡ്/എൽ എൽ എം സപ്ലിമെന്ററി ജനുവരി 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!