ബംഗളൂരുവിൽ വൻ തീപിടിത്തം; 40 ബസ്സുകൾ കത്തിനശിച്ചു

ബംഗളൂരു: നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. 40 ബസ്സുകളിലധികം കത്തി നശിച്ചു. ബംഗളൂരു വീർഭദ്ര നഗറിലുള്ള ഗാരേജിന് സമീപമുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പത്തോളം യൂണിറ്റുകളാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തീ നിയന്ത്രണ വിധേയമായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വെൽഡിംഗ് പ്രവർത്തനങ്ങളെത്തുടർന്നാണ് തീ പടർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.