ആറളത്ത് മാവോവാദി ആക്രമണം; വാച്ചർക്ക് പരിക്കേറ്റു

Share our post

ഇരിട്ടി : വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തു. കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചാണ് ആക്രമണം. മൂന്നു വാച്ചര്‍മാര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും വെടിയേറ്റിട്ടില്ല. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. വാച്ചര്‍മാര്‍ വനത്തിനുള്ളിലൂടെ പോകുമ്പോഴാണ് മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെടി വെയ്ക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

വനംവകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളായിമാവോവാദി സാന്നിധ്യം പ്രദേശത്ത് കൂടിവരുന്നതിനിടെയാണിത്. ആറളം വന്യജീവി സങ്കേതത്തിനടുത്ത് കൊട്ടിയൂര്‍ അമ്പായത്തോട് അടക്കമുള്ള മേഖലയില്‍ നേരത്തെയും മാവോവാദി സാന്നിധ്യമുണ്ടായിരുന്നു. മാവോവാദികള്‍ പ്രദേശത്തെ വീടുകളിലെത്തി സാധനങ്ങള്‍ കൊണ്ടു പോവുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും മറ്റും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!