ലഹരിക്കെതിരെ ചിത്രം വരച്ച് വിദ്യാർഥികൾ

തലശ്ശേരി: ലഹരിക്കെതിരെ സ്കൂൾ മതിലിൽ ചിത്രം വരഞ്ഞ് വിദ്യാർഥികൾ, ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ നിവേദ് കൃഷ്ണ, ഋതുനന്ദ് എന്നിവരാണ് ചിത്രം വരച്ചത്.
ലഹരിയുടെ ഭവിഷ്യത്തുകൾ വിദ്യാർഥികൾ രചനയിലൂടെ തുറന്നുകാട്ടുന്നു. ബ്രണ്ണൻ സ്കൂളിന് മുന്നിലെ മതിലിലാണ് പത്തും ഏഴും ക്ലാസ് വിദ്യാർഥികളായ നിവേദ് കൃഷ്ണയും ഋതുനന്ദനും ചിത്രങ്ങൾ കോറിയിട്ടത്. സ്കൂളിലെ ചിത്രകലാ അധ്യാപിക ജോളി.എം. സുധൻ കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.