ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്; നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി

Share our post

തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് നിർദേശം.

വാഹന ഉടമകൾ തന്നെയാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി ഗതാഗത മന്ത്രിയെ സമീപിച്ചത്. ഇതാണ് ഇപ്പോൾ ഗതാഗത വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഡ്രൈവർ കൂടെ മുൻനിരയിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവിൽ പറയുന്നത്. ക്യാമറകൾ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!