തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാത: നവീകരണം വൈകുന്നു

ഇരിക്കൂർ : കാലവർഷക്കെടുക്കിയിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയെടുക്കാത്ത പി.ഡബ്ല്യു.ഡി. അധികൃതർക്കെതിരേ പ്രതിഷേധം ശക്തമായി.
ഇരിക്കൂറിൽ റോഡ് തകർന്ന ഭാഗത്ത് നിലവിൽ ബാരിക്കേഡ് വെച്ച് ഗതാഗതം തടസ്സപ്പെടുത്തി, മറുവശത്തുകൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. റോഡ് പൂർണമായി തകരുന്നതിന് മുൻപ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപെട്ട് യു.ഡി.എഫ്. നേതാക്കൾ ഇരിക്കൂർ പി.ഡബ്ല്യു.ഡി. എ.ഇ.യ്ക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെയായി നടപടിയൊന്നുമായിട്ടില്ല.
ഇരിക്കൂർ പാലം സൈറ്റിൽ റോഡ് നവീകരണത്തിന് നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി നേരത്തെ സംസ്ഥാനപാത ഉപരോധിച്ചിരുന്നു. തുടർപ്രവർത്തനങ്ങൾ നടത്താൻ ചെയർമാൻ കെ.കെ. സത്താർ ഹാജിയുടെ അധ്യക്ഷയിൽ ചേർന്ന യുഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
മുനീർ പള്ളിപ്പാത്ത്, പി.കെ. ഷംസുദ്ദീൻ, സി.വി. ഫൈസൽ, കെ.കെ. കുഞ്ഞിമായൻ, എ.എം. വിജയൻ, എം. ഉമ്മർ ഹാജി, കെ.ടി. നസീർ, കെ.പി. മൊയ്തീൻ കുഞ്ഞി, യു.പി. അബ്ദുറഹ്‌മാൻ, കെ.ടി. ഷക്കീം, സഹീർ കീത്തടത്ത്, കെ.കെ. ഷഫീഖ്, കെ. അസൈനാർ തുടങ്ങിയവർ സംസാരിച്ചു.