12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 75കാരന് ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

തളിപ്പറമ്പ് (കണ്ണൂർ): 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസ്സുകാരന് ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. പെരിങ്ങോം പെരുന്തട്ട ഉദയം കുന്ന് പറൂർക്കാരൻ പി.മാധവനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2019 ഒക്ടോബർ 2ന് രാവിലെ 10.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 3 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പെരിങ്ങോം എസ്.ഐ ആയിരുന്ന പി.സി.സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.