കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല : ചാണ്ടി ഉമ്മന്‍

Share our post

കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍എ. സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളി സമരപ്പന്തലില്‍ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സബീഷ് നെടുമ്പറമ്പിലാണ് ഉപവാസസമരം നടത്തിയത്. സജി മഞ്ഞക്കടമ്പില്‍, എസ്. രാജീവന്‍, വി. ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പ്രസാദ് ഉരുളികുന്നം, മിനി വിജയകുമാര്‍, എം.ആര്‍ മഹേഷ്, ജെയിംസ് കാലാവടക്കാന്‍, ബിനു മൂലയില്‍, കെ.എ തോമസ് എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!