Kerala
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; ഒൻപത് മാസത്തിനിടെ 1,975 കേസുകൾ

കൊച്ചി: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒൻപതു മാസത്തിനിടെ വിവിധ മേഖലകളിലായി റിപ്പോര്‍ട്ട് ചെയ്തത് 1975 സൈബര്‍ കുറ്റകൃത്യങ്ങളാണ്.
2022 ല്‍ 815 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2021 ല്‍ 626 കേസുകളും 2020 ല്‍ 426 കേസുകളും 2019 ല്‍ 307 സൈബര്‍ കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. മോര്‍ഫിംഗ്-38 കേസുകള്‍, വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ്-ആറ് കേസുകള്‍, ഒ.എല്‍.എക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ്-48 കേസുകള്‍, ഒ.ടി.പി തട്ടിപ്പ്-134 കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍-1557 കേസുകള്‍ എന്നിങ്ങനെയാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.
ഇക്കാലയളവില്‍ ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശൂര്‍ സിറ്റിയില്‍ നിന്നാണ്. 258 കേസുകളാണ് തൃശൂര്‍ സിറ്റിയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോര്‍ഫിംഗ് മൂന്ന് കേസുകള്‍, ഒഎല്‍എക്സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകള്‍, ഒടിപി തട്ടിപ്പ് 30 കേസുകള്‍ , മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 200 കേസുകള്‍ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം. രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിക്കാണ്. ഇവിടെ നിന്ന് 211 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലൈംഗികാതിക്രമം രണ്ട് കേസുകള്‍, ബ്ലാക്ക് മെയിലിംഗ് നാല് കേസുകള്‍, മോര്‍ഫിംഗ് രണ്ട് കേസുകള്‍, വ്യാജ ലോട്ടറി തട്ടിപ്പ് ഒരു കേസ്, ഒഎല്‍എക്സ് ആപ്പ് തട്ടിപ്പ് 13 കേസുകള്‍, ഒടിപി തട്ടിപ്പ് 32 കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 157 കേസുകള്‍ എന്നിങ്ങനെയാണ് തിരുവനന്തപുരം സിറ്റിയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം കോട്ടയം ജില്ലയ്ക്കാണ്. ഇവിടെ നിന്ന് 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലൈംഗികാതിക്രമം, ബ്ലാക്ക് മെയിലിംഗ് ഓരോ കേസുകള്‍, മോര്‍ഫിംഗ് രണ്ടു കേസുകള്‍, ഒടിപി തട്ടിപ്പ് ആറ് കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ 125 കേസുകള്‍ എന്നിങ്ങനെയാണണ് റിപ്പോര്‍ട്ട് ചെയ്തത്.
ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതല്‍ കേസ് രജിസ്റ്റര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. ഇവിടെ നിന്ന് ഇക്കാലയളവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബ്ലാക്ക് മെയിലിംഗ് തൃശൂര്‍ സിറ്റി(20 കേസുകള്‍), മോര്‍ഫിംഗ് മലപ്പുറം(എട്ടു കേസുകള്‍), വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് ആലപ്പുഴ(അഞ്ച് കേസുകള്‍), ഒഎല്‍എക്സ് ആപ്പ് തട്ടിപ്പ് തിരുവനന്തപുരം സിറ്റി(13 കേസുകള്‍), ഒടിപി തട്ടിപ്പ് തിരുവനന്തപുരം സിറ്റി(32 കേസുകള്‍), മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തൃശൂര്‍ സിറ്റി(200 കേസുകള്‍) എന്നീ ജില്ലകളാണ് ഓരോ കുറ്റകൃത്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്നത്.
അതേസമയം കണ്ണൂര്‍ റൂറലിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറവ്. ഇവിടെ നിന്ന് ഇതുവരെ 21 സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മെട്രോ നഗരമായ എറണാകുളം സിറ്റിയില്‍ നിന്ന് 63 കേസുകളും റൂറലില്‍ നിന്ന് 112 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
Kerala
കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്