വിലയുടെ കാര്യത്തിൽ ഉള്ളി ഇടയ്ക്കിടെ നമ്മെ കരയിപ്പിച്ചുകൊണ്ട് വാർത്തകളിൽ നിറയും. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സവാളയ്ക്കും ചെറിയ ഉള്ളിക്കും വില കുതിക്കുകയാണ്. ചെറിയ ഉള്ളിക്ക് പലയിടങ്ങളിലും നൂറുകടന്നു. സവാളയ്ക്കും വില നൂറിനോടടുക്കുകയാണ്. എത്ര വിലകൂടിയാലും നാം ഉള്ളി വാങ്ങിയിരിക്കും. ഉള്ളിയില്ലാതെ ഭക്ഷണം ഉണ്ടാക്കുന്ന കാര്യം നടപ്പില്ലാത്തതാണ് കാരണം.
വിലയുള്ളപ്പോൾ മാത്രമാണ് ഉള്ളിയെക്കുറിച്ച് നാം ഓർക്കുന്നതെങ്കിലും കക്ഷി വൈദ്യശാസ്ത്ര രംഗത്തുൾപ്പടെ നല്ല നിലയും വിലയും ഉള്ള കൂട്ടത്തിലാണ്. പക്ഷേ അധികമാരും തിരിച്ചറിയുന്നില്ല എന്നുമാത്രം.ഓൾഡ് ഈസ് ഗോൾഡ്തീക്ഷ്ണമായ ഗന്ധവും രുചിയും നിറഞ്ഞ ഉള്ളിയെ മുറിക്കുന്നവർ കരഞ്ഞുകരഞ്ഞ് തളരുമെങ്കിലും ലോകമാകെ ഉളളിയോട് വല്ലാത്തൊരു ഇഷ്ടമാണ്. ലോകത്ത് വ്യാപകമായി കൃഷിചെയ്യുന്ന ഈ ഐറ്റം ആദ്യം കൃഷിചെയ്തുതുടങ്ങിയത് മദ്ധേഷ്യയിലാണെന്നാണ് കരുതപ്പെടുന്നത്.
ലോകത്തിലെ എറ്റവും പഴക്കമുള്ള പാചക പുസ്തകത്തിൽ ഉള്ളിയെക്കുറിച്ച് പരാമർശമുണ്ടത്രേ. 1750 ബിസിയിൽ രേഖപ്പെടുത്തിയിട്ടുള്ള , ബാബിലോണിയയിലെ ക്യൂണിഫോം ലിപിയിലുള്ള ഇതിൽ നിരവധി വിഭവങ്ങളിൽ ഉളളി ഉപയോഗിക്കുന്നതായി പരാമർശിക്കുന്നുണ്ട്. ഉള്ളിയുടെ ഗുണം തിരിച്ചറിഞ്ഞാണാേ ഇതെന്ന് വ്യക്തമല്ലെന്ന് മാത്രം.ഈജിപ്തുകാരും വ്യാപകമായി ഉള്ളി ഉപയോഗിച്ചിരുന്നു. ഭക്ഷണത്തിന് മാത്രമല്ല മൃതദേഹങ്ങൾ മമ്മിയായി സൂക്ഷിക്കാനും ഉള്ളിയെ ആശ്രയിച്ചിരുന്നു. ഇതിനൊപ്പം ചികിത്സാരംഗത്തും ആചാരങ്ങളുടെ ഭാഗമായുമൊക്കെ അവർ ഉള്ളി ഉപയോഗിച്ചിരുന്നു.
ഉള്ളി എവിടെയുണ്ടോ അവിടെ സ്റ്റാമിനയുംസ്റ്റാമിന കൂട്ടാൻ ഉള്ളി കൺകണ്ട ഔഷധമാണ്. പുരാതന ഈജിപ്തിൽ പിരമിഡ് പണിയാൻ നിയോഗിക്കപ്പെട്ടിരുന്ന അടിമകൾക്ക് സ്റ്റാമിന കൂട്ടാൻ കൂടിയ അളവിൽ ഉള്ളി കഴിക്കാൻ നൽകിയിരുന്നുവത്രേ. ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിജൻ ഉപയോഗം വർദ്ധിപ്പിക്കുകയും അതിലൂടെ കായികതാരങ്ങൾക്കുൾപ്പെടെ മികച്ച പ്രകടനത്തിന് വഴിയൊരുക്കും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ലൈംഗിക ഉത്തേജന ഔഷധമായി ഉള്ളി ഉപയോഗിക്കുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഏഥൻസ് ഒളിമ്പിക്‌സിലെ കായികതാരങ്ങൾ ഉള്ളി ജ്യൂസ് കുടിച്ചിരുന്നു എന്ന് ചില രേഖകളിൽ പരാമർശമുണ്ട്. അവർ ഉള്ളി പേസ്റ്റ് ദേഹത്ത് പുരട്ടുകയും ചെയ്തിരുന്നു.അസംസ്കൃത ഉള്ളി വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്, ഇത് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുന്നതിനും ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിനും അത്യാവശ്യമാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും സഹായിക്കുന്ന സൾഫർ സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അസംസ്കൃത ഉള്ളി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് ഊർജ്ജ നില മെച്ചപ്പെടുത്താനും ക്ഷീണം തടയാനും സഹായിക്കും.
ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും ഉള്ളി അത്ര പിടിക്കില്ല. ചിലർ ഉള്ളി ഉപയോഗിച്ചാൽ വയറുവേദന, ഗ്യാസ് ട്രബിൾ തുടങ്ങിയവയ്‌ക്കൊക്കെ കാരണമാകാറുണ്ട്.ചിക്കാഗോയ്ക്ക് പേരിട്ടതും ഉള്ളിമദ്ധ്യേക്ഷ്യയിൽ മാത്രം കൃഷിചെയ്തിരുന്ന ഉള്ളി വളരെവേഗമാണ് രാജ്യങ്ങളുടെ അതിർത്തികൾ കീഴടക്കിയത്. ഗ്രീസിൽ നിന്ന് യുറോപ്പിലേക്കും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഗ്രീസിൽ വ്യാപകമായി ഉള്ളി ഉപയോഗിച്ചിരുന്നു എന്നത് തെളിയിക്കുന്ന നിരവധി രേഖകൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായ ചിക്കാഗോയ്ക്ക് ആ പേര് ലഭിച്ചതിന് കാരണം ഉള്ളിയാണെന്നാണ് ചിലർ വിശ്വസിക്കുന്നത്. ഇന്തോ- അമേരിക്കൻ നാമമായ ‘ചിക്കാഗ്വ’ എന്ന വാക്കിന്റെ അർത്ഥം ചീഞ്ഞ മണമുള്ള ഉള്ളി എന്നാണ്. ഉളളി തഴച്ചുവളരുന്ന സ്ഥലത്തെ ഫ്രഞ്ച് കുടിയേറ്റക്കാർ ‘ചിക്കാഗ്വ’ എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി.
ഇത് കാലക്രമത്തിൽ ‘ചിക്കോഗോ’ ആയി മാറി എന്നാണ് കരുതുന്നത്.ബ്രിട്ടീഷുകാരും അച്ചാറുംഉള്ളിയുടെ രുചി ‘ക്ഷ’ പിടിച്ചതോടെ ബ്രിട്ടീഷുകാർക്ക് അതില്ലാതെ പറ്റില്ലെന്നായി. സീസണിൽ മാത്രമേ കൂടുതൽ ലഭിക്കൂ എന്നതിനാൽ അല്ലാത്ത സമയത്ത് ലഭിക്കാനായി അച്ചാറിട്ടാണ് അവർ സൂക്ഷിച്ചിരുന്നത്. പണക്കാർക്ക് മാത്രമാണ് ഇതിനുള്ള അവസരം ലഭിച്ചിരുന്നത്.
1700-കളിലാണ് ബ്രിട്ടീഷുകാർ ഉള്ളി അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാൻ തുടങ്ങിയത്.ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡുമാസിന്റെ ചില പുസ്തകങ്ങളിൽ ഉള്ളിയെക്കുറിച്ച് സൂചനകളുണ്ട്.1873-ൽ അദ്ദേഹം രചിച്ച ‘ഡിക്ഷ്നറി ഓഫ് ക്യുസിൻ’ എന്ന പുസ്തകത്തിൽ ഉള്ളി സൂപ്പ് എങ്ങനെ സമ്പന്നരുടെ പ്രധാന വിഭവമായി എന്നതിന്റെ സൂചനയുണ്ട്.