അഞ്ചരക്കണ്ടിയിൽ ഹോട്ടൽ മാലിന്യം കൊണ്ടുവന്ന് തള്ളിയയാൾ പോലീസ് പിടിയിൽ

കണ്ണൂർ : അഞ്ചരക്കണ്ടി കാവിൻ മൂലയ്ക്കു സമീപത്തെനാലാം പീടികയിൽ പൂട്ടിയിട്ട പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയ സ്കൂട്ടർ യാത്രക്കാരനെ പൊലിസ് അറസ്റ്റുചെയ്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മമ്പറം കയ്യാല കണ്ടി വീട്ടിൽ അയമ്മദിനെയാണ് ചക്കരക്കൽ എസ്.ഐ പി.പി ബിജുമോൻ അറസ്റ്റു ചെയ്തത്.
ഹോട്ടൽ മാലിന്യങ്ങൾ പ്ളാസ്റ്റിക്ക് സഞ്ചിയിലാക്കി കൊണ്ടുവന്ന് തള്ളുന്നതിനിടെയാണ് അയമ്മദ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലുത്തിട്ടുണ്ട്.