Kannur
ഇന്ന് തുലാം പത്ത്; വടക്കന്റെ മണ്ണില്‍ ഇനി തെയ്യാട്ടക്കാലം

കണ്ണൂർ : വടക്കേ മലബാറില്‍ കളിയാട്ടക്കാലത്തിന് തുടക്കമാകുകയാണ്. ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന കളിയാട്ടക്കാലത്തിനുള്ള ഒരുക്കത്തിലാണ് തെയ്യക്കാവുകള്‍. കാവുകള്‍ ഉണരുന്ന തുലാം മാസത്തിന് മുമ്പേ അണിയലങ്ങളും, ആടയാഭരണങ്ങളും മിനുക്കി ഒരുക്കണം.
തെയ്യങ്ങള്‍ അരങ്ങൊഴിയുന്ന മിഥുനം മുതല്‍ തുലാം വരെ തെയ്യക്കോലങ്ങളുടെ ആടയാഭരണങ്ങളുടെ നിര്‍മ്മാണ കാലമാണ്. കാവില്‍ ഭഗവതിമാരുടെ വെള്ളോട്ട് ചിലമ്പൊലികള്‍ ഉണരുമ്പോഴേക്കും അണിയലങ്ങളും ഒരുങ്ങി തീരണം. ആടയാഭരണങ്ങളുടെ ചെറു മിനുക്കുപണികള്‍ മുതല്‍ പുതിയവ നിര്‍മ്മിച്ചെടുക്കുന്നത് വരെയുള്ള ജോലികള്‍ ഇതില്‍ പെടും.
അമ്മദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, വീരന്മാര്‍ തുടങ്ങി നൂറുകണക്കിന് തെയ്യങ്ങള്‍ തുലാം പത്ത് മുതല്‍ കളിയാട്ടക്കാവുകളില്‍ ഉറഞ്ഞാടും. ഇഷ്ടമൂര്‍ത്തികള്‍ ഭക്തര്‍ക്ക് മുന്നില്‍ തിരുമുടിയേറ്റി നൃത്തം വയ്ക്കും, അനുഗ്രഹം ചെരിയും. ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം ഉറഞ്ഞാടുന്നതോടെ കളിയാട്ടക്കാലം അവസാനിക്കും.
തെയ്യക്കാലം
തുലാമാസം (ഒക്ടോബര്‍-നവംബര്‍) പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയില്‍ (ജൂണ്‍) വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പ്പുറത്ത് കാവില്‍ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കും.
വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവത സങ്കല്‍പ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നൂറ്റിയിരുപത് തെയ്യങ്ങളാണ് കളിയാട്ടക്കാലത്ത് അനുഗ്രഹം ചൊരിയാനെത്തുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം, വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന കലാരൂപമാണ്.
Kannur
മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Kannur
മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷം പദ്ധതികൾ പാതി വഴിയിൽ

കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ ശുദ്ധജല പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. 71 പഞ്ചായത്തുളിൽ ശുദ്ധജലമെത്തിക്കാൻ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയായിരിക്കുന്നത് 26 പഞ്ചായത്തുകളിൽ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം കേരള കൗമുദി നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ പ്രധാനമായ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. മലയോര പ്രദേശത്തിന്റെ തുടക്കം കൂടിയായ ചപ്പാരപ്പടവ് പഞ്ചായത്തിൽ എല്ലാ വർഷവും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നും ഈ വർഷവും രൂക്ഷമായ ജലക്ഷാമത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പ്രദേശവാസികളും അധികൃതരും പറയുന്നത്.
എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട ഇടപെടലുകളൊന്നും ഫലവത്താകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. കാലാകലങ്ങളിൽ ജലക്ഷാമം നേരിടുന്ന മലയോരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നതാണ് ജൽജീവൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.പാതി വഴിയിലായ പദ്ധതികൾജൽജീവൻ മിഷൻ 3535.52 കോടി ഭരണാനുമതിയിൽ പ്രവർത്തനം ആരംഭിച്ച ജലജീവൻ മിഷന് ചപ്പാരപ്പടവ് പഞ്ചായത്തിൽ 65 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പ്രവർത്തനങ്ങൾ എങ്ങുമെത്താതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പദ്ധതി പൂർത്തിയാവുകയാണെങ്കിൽ പഞ്ചായത്തിലെ മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. പദ്ധതിക്കായി പാക്കഞ്ഞിക്കാട്, കട്ടയാൽ, വിളയാർങ്കോട് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളും എടക്കോം പള്ളിക്ക് സമീപം ബീസ്റ്റർ സ്റ്റേഷനുകളും ആരംഭിക്കാനുള്ള പ്രവർത്തികൾ നടക്കുന്നതേ ഉള്ളൂ.പയ്യന്നൂർ ജലപദ്ധതിഅടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടും ജലശേഖരണത്തിനാവശ്യമായ കിണർ നിർമ്മിക്കാൻ കഴിയാത്തതിൽ പാതി വഴിയിലായ പദ്ധതിയാണ് പയ്യന്നൂർ. പദ്ധതിയുടെ ഭാഗമായി 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാല ചപ്പാരപ്പടവ് മഠത്തട്ടിൽ പണിതിരുന്നു. ഇതിലേക്കാവശ്യമായ വെള്ളം ശേഖരിക്കാവുന്ന കിണർ നിർമ്മാണം നടക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ജനങ്ങളുടെ എതിർപ്പാണ് കിണർ നിർമ്മിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. പുഴയിൽ തടയണ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഞറുക്കുമല കുടിവെള്ള പദ്ധതിചപ്പാരപ്പടവ് ഞറുക്കുമല പ്രദേശത്ത് 30 ലക്ഷം രൂപ മുടക്കിൽ അമ്പതിലേറെ കുടുംബങ്ങൾക്ക് ജലമെത്തിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയാണ് ഇത്. ടാങ്കിന്റെയും കുളത്തിന്റെയും പണി പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 2005ലെ ജനകീയാസൂത്രണത്തിൽ പെടുത്തി നിർമ്മിച്ച കുളത്തിന്റെ ആഴം കൂട്ടിയാണ് ആവശ്യമായ ജലം കണ്ടെത്തുന്നത്. ജൽ ജീവൻ മിഷൻ എത്താത്തിടത്താണ് പദ്ധതിയുടെ പ്രവർത്തനം. ഡിസംബറിന് മുന്നേ ജില്ലയിലെ ജൽ ജീവന്റെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകും. പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. -ജൽജീവൻ മിഷൻ അധികൃതർ.
Kannur
അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്