Connect with us

MATTANNOOR

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയായി. 91,679 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.

ഓഗസ്റ്റിൽ 1,01,357 യാത്രക്കാർ ഉണ്ടായിരുന്നു. ഈ വർഷം മേയിൽ ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിയ ശേഷം ആദ്യമായി ഓഗസ്റ്റിലാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്.

സെപ്റ്റംബറിൽ 4566 അന്താരാഷ്ട്ര യാത്രക്കാരുടെയും 5112 ആഭ്യന്തര യാത്രക്കാരുടെയും കുറവുണ്ടായി. 57,636 അന്താരാഷ്ട്ര യാത്രക്കാരും 34,043 ആഭ്യന്തര യാത്രക്കാരുമാണ് സെപ്റ്റംബറിലുള്ളത്. സെപ്റ്റംബർ 28-നാണ് കണ്ണൂർ വിമാനത്താവളത്തിൽ ആകെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടത്.

2018 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ വിമാന താവളത്തിൽ ആദ്യ ഒൻപത്‌ മാസം കൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു. പിന്നീട് കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് ബാധിച്ചത്. ഗോ ഫസ്റ്റ് നിർത്തിയതോടെ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ ആദ്യ ആഭ്യന്തര സർവീസ് ബെംഗളൂരുവിലേക്ക് നവംബർ 20-ന് തുടങ്ങുന്നുണ്ട്.


Share our post

MATTANNOOR

ക്രിസ്മസ്-പുതുവത്സര ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ

Published

on

Share our post

മട്ടന്നൂർ: ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി.കണ്ണൂർ ഡൽഹി റൂട്ടിലും ക്രിസ്മസ് അവധി സമയത്ത് നിരക്ക് ഇരട്ടിയായി. സാധാരണ 5,300 രൂപ മുതലാണ് കണ്ണൂർ ഡൽഹി സെക്ടറിലെ ടിക്കറ്റ് നിരക്ക്. എന്നാൽ ഡിസംബർ 21 മുതൽ 27 വരെ നിരക്ക് ഇരട്ടിയോളം വരും.

സാധാരണ കണ്ണൂർ ഹൈദരാബാദ് റൂട്ടിൽ 4300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 22ന് 7350, 29ന് 7590 രൂപ മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കും സമാന രീതിയിലാണ് നിരക്ക്.3920 രൂപയാണ് ബെംഗളൂരു കണ്ണൂർ റൂട്ടിൽ സാധാരണ കുറഞ്ഞ നിരക്ക്. എന്നാൽ ഡിസംബർ 28ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിൽ എത്താൻ 8230 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.


Share our post
Continue Reading

MATTANNOOR

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

Published

on

Share our post

ഉ​രു​വ​ച്ചാ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​ത ബൈ​ക്കി​ൽ കീ​ഴ​ട​ക്കി ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ. ഉ​രു​വ​ച്ചാ​ൽ ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ മി​ഹാ​ദ്, മു​ബ​ഷി​ർ, ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി​ലെ അ​ഫ്സ​ൽ, കാ​സ​ർ​കോ​ട് പൊ​വ്വ​ൽ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് 19,024 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ല​ഡാ​ക്കി​ലെ ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്.സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് നാ​ലു​പേ​രും ശി​വ​പു​ര​ത്തു​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ​യും നേ​പ്പാളി​ന്റെ​യും സം​സ്ഥാ​ന ന​ഗ​രി​യും കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മൗ​ണ്ട് എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​നെ​ക്കാ​ള്‍ ഉ​യ​ര​മു​ള്ള, ഓ​ക്‌​സി​ജ​ന്റെ അ​ള​വ് 43 ശ​ത​മാ​ന​വും താ​പ​നി​ല മൈ​ന​സ് ര​ണ്ട് ഡി​ഗ്രി​യി​ലും താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് നാ​ലും പേ​രും ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി എ​ത്തി​യ​ത്. ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​മാ​യ റോ​ഡു​ള്ള​ത്. ചി​ഷും​ലെ​യെ ഡെം​ചോ​ക്കി​നെ ബ​ന്ധി​പ്പി​ക്കു​ന്ന 27 കി.​മീ​റ്റ​ര്‍ റോ​ഡാ​ണി​ത്. ഇ​ത് യ​ഥാ​ര്‍ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ലാ​ണ്. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷ​ത്തി​ന്റെ പ്ര​ധാ​ന മേ​ഖ​ല​യി​ലാ​ണ്. 70 ദി​വ​സ​മാ​യി തു​ട​ങ്ങി​യ യാ​ത്ര​യി​ൽ ടെ​ന്റ് കെ​ട്ടി​യും മു​റി വാ​ട​ക​ക്കെ​ടു​ത്തു​മാ​ണ് വി​ശ്ര​മം.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.ആർ.എഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കോളേജ് റോഡ്, കൊളപ്പ വഴി ഇരിക്കൂർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. ഇരിക്കൂറിൽ നിന്ന് വരുന്ന വാഹനങ്ങൾ പയ്യപ്പറമ്പ്, കളറോഡ് വഴി മട്ടന്നൂർ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു.


Share our post
Continue Reading

Kerala20 mins ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala45 mins ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala48 mins ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala50 mins ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India52 mins ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

PERAVOOR2 hours ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

India2 hours ago

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Kerala3 hours ago

ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Social3 hours ago

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Kerala3 hours ago

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!