സെറ്റ് പരീക്ഷ; അപേക്ഷാ തീയതി നീട്ടി

Share our post

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യത നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിന് 8, 9, 10 തീയതികളില്‍ അവസരമുണ്ട്.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി-എഡും. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി-എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ വിജയിച്ചവരെ പരിഗണിക്കും.

എസ്.സി / എസ്.ടി വിഭാഗത്തില്‍പെടുന്നവര്‍ക്കും പി.ഡബ്ല്യു.ഡി വിഭാഗത്തില്‍പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം മാത്രം നേടിയവര്‍ ബി-എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം, അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി-എഡ് ബിരുദം വേണം.

ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി / ബി-എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. അല്ലാത്ത പക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല. നോണ്‍ ക്രിമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ (2022 സെപ്റ്റംബര്‍ 26-നും 2023 നവംബര്‍ 10-നും ഇടയില്‍ ലഭിച്ചത്) സെറ്റ് പാസായാല്‍ ഹാജരാക്കണം.

ഫീസ്: ജനറല്‍ / ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും എസ്.സി / എസ്.ടി /പി.ഡബ്ല്യു.ഡി എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പരീക്ഷ നടത്തിപ്പിന് ചുമതല വഹിക്കും. ഓണ്‍ലൈന്‍ അപേക്ഷ, പ്രോസ്‌പെക്ടസ്, സിലബസ് എന്നിവക്ക്  lbscentre.kerala.gov.in കാണുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!