കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് പൊലീസിന്റെ ഓപ്പറേഷൻ ‘ഗ്രീൻ കണ്ണൂർ ,സേഫ് കണ്ണൂർ’ പദ്ധതി.ഇതുവരെയായി 15 പേരെയാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മറ്റിയത്.
ആദ്യഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയാണ് തെരുവിൽ നിന്നും മാറ്റിപാർപ്പിക്കുന്നത്.അസി.പൊലീസ് കമ്മിഷണർ ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെ അലഞ്ഞ് നടക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
അശരണർ അടിഞ്ഞുകൂടുന്നുപോകാൻ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തതിനാൽ ഇവരിൽ പലരും രാത്രിയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം കോർണ്ണർ,ടൗൺസ്‌ക്വയർ ,തെക്കീബസസാർ എന്നിവിടങ്ങളിലും പരിസരത്തെ കടവരാന്തകളിലുമൊക്കെയാണ് കഴിയുന്നത്.മദ്യപസംഘങ്ങളുടെയും മറ്റ് സാമൂഹ്യ വിരുദ്ധരുടെയും ഉപദ്രവും ഇവർക്ക് നേരിടേണ്ടി വരാറുണ്ട്.ഇവരിൽ പലരും മദ്യത്തിനും മറ്റ് ലഹരിക്കും അടിമപ്പെടുന്നതായും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പഴയ ബസ് സ്റ്റാൻഡിലാണ് ഇത്തരത്തിൽപെട്ട കൂടുതൽ പേരും രാത്രി കഴിയുന്നത്.ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ അഭയം പ്രാപിക്കുന്നുണ്ട്.മദ്യപിച്ചെത്തുന്നവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഇവിടം പതിവ് സംഭവമാണ്.നേരം ഇരുട്ടിയാൽ പഴയ ബസ് സ്റ്റാൻഡ് സ്ത്രീകളുൾപ്പെടെയുള്ളവർക്ക് പേടിസ്വപ്നമാകുന്ന സാഹചര്യവും നിലവിലുണ്ട്.പുനരവധിവസിപ്പിക്കും 21 കേന്ദ്രങ്ങളിൽപദ്ധതിയിലൂടെ നഗരം കുറ്റകൃത്യ മുക്തമാക്കി വൃദ്ധന്മാർക്കും അനാഥർക്കും സുരക്ഷിത കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം.
നഗരത്തിൽ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും നടപടികളും ശക്തമാക്കുന്നുണ്ട്. അതിന്റെ തുടർ പദ്ധതിയായാണ് അലഞ്ഞുതിരിയുന്നവർക്കായുള്ള പുനരധിവാസം. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ ഐ.ആർ.പി.സി ,ആശ്രയ ഹെൽപ്പ് ലൈൻ,ചോല കണ്ണൂർ,ബ്ലഡ് ഡോണേഴ്‌സ് എന്നിവയുമായി സഹകരിച്ചാകും പുനരധിവാസം.അഭയ,തണൽ,സ്‌നേഹഭവൻ ,പ്രത്യാശഭവൻ,തറവാട്,കനോസ തുടങ്ങിയ 21 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽപെട്ടവരെ പുനരധിവസിപ്പിക്കുന്നത്.
ഇങ്ങനെ അലഞ്ഞുതിരിയുന്നവരിൽ ക്രിമിനലുകൾ ഉണ്ടെങ്കിൽ നിയമപരമായി കൈകാര്യം ചെയ്യും.3 ഘട്ട പദ്ധതി1 മാനസിക വെല്ലുവിളി നേരിടുന്നവർ2രണ്ടാം ഘട്ടത്തിൽ വൃദ്ധന്മാർ3ഭിക്ഷാടകർ
നഗരം കുറ്റകൃത്യ മുക്തമാക്കി അലഞ്ഞ് നടക്കുന്നവർക്കും അനാഥർക്കും അഭയമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയാണ് മാറ്റി പാർപ്പിക്കുന്നത്.21 കേന്ദ്രങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിക്കുകടി.കെ.രത്‌നകുമാർ,അസി.പൊലീസ് കമ്മിഷണർ.