കർണാടകയിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 12 മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ബെംഗളുരൂ: കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ടാറ്റ സുമോ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്.
ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപമായിരുന്നു അപകടം. പുലര്‍ച്ചെയോടെയാണ് അപകടമുണ്ടാകുന്നത്. കര്‍ണാടക- ആന്ധ്രാ അതിര്‍ത്തിയിലുള്ള ബാഗേപള്ളിയില്‍ നിന്ന് ചിക്കബല്ലാപുരയിലേക്ക് വരികയായിരുന്ന കാര്‍, നിയന്ത്രണം വിട്ട് ടാങ്കറിന്റെ പിന്നിലിടിക്കുകയായിരുന്നു.
കാറില്‍ 14 പേരുണ്ടായിരുന്നതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. ചിക്കബല്ലാപുരയിലെ വിവിധ മേഖലകളിലേക്ക് ജോലിയ്ക്കുള്ള ആളുകളെ കൊണ്ടുവന്ന കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ചിക്കബല്ലാപുരയിലെ വിവിധ മേഖലകളിലേക്ക് ജോലിയ്ക്കുള്ള ആളുകളെ കൊണ്ടുവന്ന കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.