ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റിഫൈനറികളിൽ 1720 ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ ട്രേഡ്, ടെക്നിഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1720 ഒഴിവുകളുണ്ട്.
ഗുവാഹത്തി, വഡോദര (ഗുജറാത്ത്), ബൻഗായ്ഗാവ് (അസം), ബൗനി (ബിഹാർ), ദിഗ്ബോയ്, ഹാൽദിയ (ബംഗാൾ), മഥുര (യു.പി), പാനിപ്പത്ത് (ഹരിയാന), പാരദ്വീപ് (ഒഡീഷ) എന്നീ റിഫൈനറികളിലാണ് നിയമനം.
ബി.എസ്.സി, ബി-കോം, ബി.എ, എൻജിനീയറിങ് ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ്ടു, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ യോഗ്യതകൾ അനുസരിച്ചുള്ള അവസരങ്ങളുണ്ട്.
പ്ലസ് ടു, ബിരുദം, ഡിപ്ലോമ അമ്പത് ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഐ.ടി.ഐക്ക് ശരാശരി വിജയം മതി. 18 മുതൽ 24 വയസ് വരെയാണ് പ്രായം. ഓൺലൈൻ അപേക്ഷ നവംബർ 20 വരെ iocl.com വഴി ഓൺലൈനായി സമർപ്പിക്കാം.