പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷം തടവ്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷത്തെ കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരനെ പീഡിപ്പിച്ച പള്ളിച്ചൽ നടുക്കാട് പിരമ്പിൽ കോട്ടുകോണം റോഡരികത്ത് വീട്ടിൽ വിഷ്‌ണുപ്രസാദിനെ (27) യാണ് നെയ്യാറ്റിൻകര അതിവേഗ കോടതി പോക്‌സോ ഒന്ന് ജഡ്‌ജി കെ. വിദ്യാധരൻ ശിക്ഷിച്ചത്. 2020 സെപ്‌തംബർ -ഒക്‌ടോബർ മാസത്തിലാണ് സംഭവം.
നരുവാമൂട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ എസ്.ഐ കെ. ധനപാലനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. സന്തോഷ് കുമാർ ഹാജരായി.