ചരിത്ര സ്മാരകങ്ങളുടെ കഥകൾ തേടി മലബാര്‍ പൈതൃക യാത്ര നടത്തി

കണ്ണൂർ : മലബാറിലെ പോയ കാല ചരിത്രത്തിന്റെ അവശേഷിപ്പുകൾ തേടി ചരിത്ര കുതുകികളായ ഒരു സംഘമാളുകൾ മലബാർ പൈതൃക യാത്ര നടത്തി. നവംബര്‍ 31 മുതല്‍ ഡിസംബര്‍ മൂന്നുവരെ നീണ്ടുനില്‍ക്കുന്ന കോഴിക്കോട് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വളപട്ടണം കേന്ദ്രീകരിച്ചാണ് മലബാര്‍ പൈതൃക യാത്ര നടത്തിയത്.
ഡി മലബാറി ക്യൂസ് മലബാര്‍ ഹെറിറ്റേജ് വാക്ക് എന്ന പേരിലാണ് പൈതൃകയാത്ര നടത്തിയത്.വളപട്ടണത്തെ പൈതൃക യാത്രയ്ക്ക് പ്രദേശിക ചരിത്രകാരും എഴുത്തുകാരുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, ഇയ്യ വളപട്ടണം, അലി സെയ്തുമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വളപട്ടണത്തെ സാംസ്‌കാരിക പാരമ്പര്യ പ്രദേശങ്ങളായ ചിറക്കല്‍ കോവിലകം, കക്കുളങ്ങര പള്ളി, മന്ന മഖാം,കുന്നത്ത് പള്ളി എന്നീ സ്ഥലങ്ങളാണ് പൈതൃക സഞ്ചാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയത്.
ഡി മലബാറിക്യൂസ് ഹെറിറ്റേജ് വാക്കിന്റെ അടുത്ത ഘട്ടം കോഴിക്കോട്, കൊടുങ്ങല്ലൂര്‍,തിരൂരങ്ങാടി, കൊയിലാണ്ടി, തലശ്ശേരി തുടങ്ങിയ പൈതൃക പാരമ്പര്യ ഇടങ്ങങ്ങളിലും പൈതൃകയാത്രകള്‍ തുടര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
മലബാറിന്റെ ഭാഷ, സാഹിത്യം,കല, സംസ്‌കാരം,അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷവും തുടര്‍വര്‍ഷങ്ങളിലും ഏറെ പുതുമയോടെ നടത്താന്‍ ഉദ്യേശിക്കുന്ന ഫെസ്റ്റിവലാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ഇതിന്റെ മുന്നോടിയായാണ് മലബാർ പൈതൃക യാത്ര നടത്തിയത്.