തില്ലങ്കേരി സ്കൂളിന് ബസ് വാങ്ങാൻ പി.ടി.ഉഷ എം.പി. 19.50 ലക്ഷം രൂപ അനുവദിച്ചു

ഇരിട്ടി : തില്ലങ്കേരി ഗവ. യു.പി. സ്കൂളിന് ബസ് വാങ്ങാനായി പി.ടി.ഉഷ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 19.50 ലക്ഷം രൂപ അനുവദിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി നൽകിയ നിവേദനത്തിലാണ് നടപടി.