അർബുദ ചികിത്സക്ക്  റഫറൽ സംവിധാനം കർശനമാക്കും; മാർഗരേഖ ഉടൻ

Share our post

അർബുദ ചികിത്സക്ക്  റഫറൽ സംവിധാനം കർശനമായി നടപ്പാക്കാൻ സർക്കാർതലത്തിൽ ധാരണ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ റഫർ ചെയ്യുന്നവർക്കേ ഇനി പ്രധാന കാൻസർ സെന്ററുകളിൽ ചികിത്സ ലഭിക്കൂ. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം, താലൂക്ക് / ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയ്ക്കുശേഷമാകും കാൻസർ സെന്ററുകളിലേക്കുള്ള പ്രവേശനം.

സംസ്ഥാന സർക്കാരിനു കീഴിലെ മൂന്നു കാൻസർ സെന്ററുകളിലെയും തിരക്കുകുറയ്ക്കാൻ ഓരോ ഇടത്തെയും പ്രവേശനത്തിന് നിശ്ചിത ജില്ലക്കാർക്ക്  മുൻഗണന നൽകും. അതനുസരിച്ച് തിരുവനന്തപുരം ആർ.സി.സി.യിൽ ഇനി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലക്കാർക്കാകും മുൻഗണന. കൊച്ചി കളമശ്ശേരി കാൻസർ സെന്ററിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലക്കാർക്ക് മുൻഗണന ലഭിക്കും. മലബാർ കാൻസർ സെന്ററിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലക്കാർക്കാകും മുൻഗണന, ജില്ല മാറിയെന്നു കരുതി ചികിത്സ നിഷേധിക്കില്ല.

ഇതിനായി ഓരോതലത്തിലും ലഭ്യമാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നത് സംബന്ധിച്ച വിശദ മാർഗരേഖ ആരോഗ്യവകുപ്പ് ഉടൻ പുറത്തിറക്കും. തദ്ദേശസ്ഥാപനങ്ങൾ പ്രത്യേകമായി അദനിർണയ ക്യാമ്പുകൾ നടത്താതെ ആ പണം കീഴിലെ ആശുപ്രതികളിൽ അർബുദ ചികിത്സാസൗകര്യമൊരുക്കാൻ വിനിയോഗിക്കണമെന്ന്  തീരുമാനമായിട്ടുണ്ട്.

മാതൃക നല്ലത്; പക്ഷേ, സൗകര്യമൊരുക്കണം

ഫൽ സംവിധാനമാണു വികസിത രാജ്യങ്ങളിലുള്ളത്, കുടുംബകൽ റഫർ ചെയ്യാതെ അവിടെ ഉന്നത ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ല. കേരളത്തിലതു നിലവിൽവന്നാൽ കാൻസർ സെന്ററുകളിൽ മികച്ച ചികിത്സ നൽകാനാകും. അതിന് ജില്ലാ, താലൂക്ക് ആശുപ്രതികളിൽ ആവശ്യത്തിന്  ഡോക്ടർമാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യമൊരുക്കുകയും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!