ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വച്ചുപൊറുപ്പിക്കില്ല: മന്ത്രി

കണ്ണൂർ ∙:കായിക മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന പരിപാടികളോടുള്ള കായിക ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. കണ്ണൂർ ജി.വി.എച്ച്എസ്എസിൽ(സ്പോർട്സ്) നിർമിച്ച ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടുകളുടെയും സ്പോർട്സ് മെഡിസിൻ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കായിക രംഗത്തു പ്രവർത്തിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശീലകരും കാര്യപ്രാപ്തി കാണിക്കണമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത വി.ശിവദാസൻ എം.പിയും ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.പവിത്രൻ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, പ്രധാനാധ്യാപകൻ പ്രദീപ് നരോത്ത്, പി.ടി.എ പ്രസിഡന്റ് കെ.കെ.വിനോദൻ, കേരള സ്പോർട്സ് ഫൗണ്ടേഷൻ സിഒഒ ഡോ.കെ.അജയ കുമാർ, ഇ.രമേശൻ, റഫീഖ് കളത്തിൽ, അസ്‍ലം പിലാക്കൽ, പി.എം.സാജിദ് എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് സ്കൂളിന്റെനേട്ടത്തെ പ്രശംസിച്ച് മന്ത്രി