ഈ ക്യൂ ആർ കോഡ് ഒരിക്കലും സ്‌കാൻ ചെയ്യല്ലേ, എല്ലാം ഹാക്കർമാർ ചോർത്തും; അക്കൗണ്ടിലെ പണവും പോകും

Share our post

അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യു ആർ കോഡ് അയച്ചും സൈബർ തട്ടിപ്പുകാർ വല വിരിക്കുന്നു. തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പും നിരീക്ഷണവുമായി സൈബർ പൊലീസും രംഗത്ത്.ഒരിക്കലും പണം സ്വീകരിക്കുന്നതിന് ക്യു.ആർ. കോഡുകൾ സ്‌കാൻ ചെയ്യേണ്ടതില്ല.

പക്ഷേ, അറിവില്ലായ്മ മുതലെടുത്ത് തട്ടിപ്പ് സംഘങ്ങൾ ക്യു.ആർ കോഡ് അയച്ച് സ്‌കാൻ ചെയ്യാൻ നിർദ്ദേശം നൽകി ബാങ്ക് അക്കൗണ്ട് വിവരം അടക്കം ഹാക്കർമാർ ചോർത്തി പണം തട്ടിക്കുന്നുണ്ടെന്നാണ് വിവരം.ഒ.എൽ.എക്‌സ് അടക്കമുളള ഇടപാടുകളിലും ജാഗ്രത വേണം. ഇടപാടുകാരുടെ പ്രൊഫൈൽ ഫോട്ടോ, പേര്, ഫോൺ നമ്പർ, ചേർന്ന തീയതി എന്നിവ പരിശോധിക്കണം. തട്ടിപ്പിനെത്തുടർന്ന് അക്കൗണ്ട് ആരെങ്കിലും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് ഒ.എൽ.എക്‌സിൽ കാണാം.

തുടർന്ന് ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കണം. ക്യു.ആർ കോഡുകൾ നയിക്കുന്ന യു.ആർ.എല്ലുകൾ എല്ലാം ശരിയാകണമെന്നില്ല. തട്ടിപ്പിനായി ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. ക്യു.ആർ കോഡ് ഉപയോഗിച്ച് ലിങ്ക് തുറക്കുമ്പോൾ, യു.ആർ.എൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം.അറിയപ്പെടുന്ന സേവന ദാതാക്കളെ ആശ്രയിക്കണം

1. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യു.ആർ കോഡ് ജനറേറ്റ് ചെയ്യുക.

2. സ്‌കാനർ ആപ്പ് സെറ്റിംഗ്‌സിൽ ഓപ്പൺ യു.ആർ.എൽ ഓട്ടോമാറ്റിക്കലി എന്ന ഓപ്ഷൻ യുക്താനുസരണം സെറ്റ് ചെയ്യാം.

3. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

4. കസ്റ്റം ക്യു.ആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

.ആപ്പുകളും ശ്രദ്ധിക്കണംസ്‌ക്രീൻ ഷെയറിംഗ് ആപ്പുകളായ എനി ഡെസ്‌ക്, ടീം വ്യൂവർ തുടങ്ങിയവ അപരിചിതർ ആവശ്യപ്പെട്ടാൽ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യരുത്. അങ്ങനെ ചെയ്താൽ ഫോണിന്റെ നിയന്ത്രണം അവർ കൈക്കലാക്കും.

യു.പി.ഐ ഐ.ഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്. ഒ.ടി.പി ആർക്കും കൈമാറരുത്.ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കാൻ ചെയ്യാൻ ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കണം.- സൈബർ പൊലീസ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!