അഴിയാത്ത കുരുക്ക്; താമരശേരി ചുരത്തില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു

വയനാട്: താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചിപ്പിലത്തോട് മുതല്‍ മുകളിലേയ്ക്കുള്ള ഭാഗത്താണ് ഗതാഗത തടസമുള്ളത്. വാഹനങ്ങള്‍ വളരെ സാവധാനമാണ് മുന്നോട്ട് നീങ്ങുന്നത്.
ദസറ ആഘോഷത്തിന്റെ ഭാഗമായി മൈസൂരിലേക്ക് നിരവധി യാത്രക്കാരുള്ളതാണ് കുരുക്കിന് കാരണം. കഴിഞ്ഞ ദിവസം ചുരത്തില്‍ കുടുങ്ങിയ ലോറി ഇവിടെ നിന്ന് ഇതുവരെ മാറ്റാന്‍ കഴിയാത്തതും കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കി.
തിരക്ക് ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ കൈയില്‍ ഭക്ഷണവും വെള്ളവും കരുതണമെന്ന് ചുരം സംരക്ഷണസമിതി അറിയിച്ചിട്ടുണ്ട്.