സൗജന്യ മെഗാ വൃക്കരോഗ നിർണയ ക്യാമ്പ് 29ന്

തലശ്ശേരി: ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും എം.എസ്.എസ് ചമ്പാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക പരിരക്ഷ ക്യാമ്പ് സംഘടിപ്പിക്കും.
29 ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരുമണി വരെ പൊന്ന്യംപാലം പുഴക്കൽ എൽ.പി സ്‌കൂൾ പരിസരത്ത് സംഘടിപ്പിക്കുന്ന ക്യാമ്പ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ ഉദ്ഘാടനം ചെയ്യും. വൃക്കരോഗ വിദഗ്ദ്ധൻ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. സന്ദീപ് ശ്രീധരൻ ക്യാമ്പിന് നേതൃത്വം നൽകും.
ബോധവൽക്കരണ ക്ലാസും പരിശോധനയും അദ്ദേഹം തന്നെ നിർവഹിക്കും. ലിയോ ക്ലിനിക്കൽ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ ലാബ് പരിശോധനയും ലഭ്യമാണ്. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക് : 9746604190.