ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങാതെ ഗൂഗിൾ സഹായിക്കും; അറിയാം ‘ഡിജി കവച്’ സംവിധാനം

Share our post

കൂണുകൾ പോലെ മുളച്ചു പൊങ്ങുന്ന വ്യാജ വായ്പാ ആപ്പുകൾ, അതേപോലെ ഇന്റർനെറ്റിലെ എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന വിവിധ ഓൺലൈൻ തട്ടിപ്പുകൾ. ഉപയോക്താക്കളെ എങ്ങനെ തട്ടിപ്പുകളിൽ നിന്നു സംരക്ഷിക്കാമെന്നതു ഗൂഗിളും കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങി.

അതിനുദാഹരണമായി ഗൂഗിൾ ഫോർ ഇന്ത്യ 2023 ഇവന്റിൽ ചില പ്രഖ്യാപനങ്ങളുണ്ടായി. അതിലൊന്നായിരുന്നു ഡിജി കവച്. പൈലറ്റ് പ്രൊജക്ടായി ഇന്ത്യയിലാണ് ഗൂഗിൾ ഇതു ആരംഭിക്കുക. പിന്നീടാണ് മറ്റുള്ള രാജ്യങ്ങളിലും ലഭ്യമാക്കുക.

ഇന്ത്യയിൽ തട്ടിപ്പ് വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനാണ് ഗൂഗിൾ ‘ഡിജിറ്റൽ കവച്’ എന്ന സമഗ്രവും സഹകരണപരവുമയ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ തരം‌ തട്ടിപ്പുകൾ മുൻകൂട്ടിക്കണ്ട് തടയുകയാണ് ലക്ഷ്യം.

വ്യാജ വായ്പാ ആപ്പുകൾ ശ്രദ്ധയിൽപ്പെടുത്താനുള്ള‌ ചുമതല ഫിൻടെക്‌ കമ്പനികളുടെ കൂട്ടായ്മയായ ‘ദ് ഫിൻടെക് അസോസിയേഷൻ ഫോർ‌ കൺസ്യൂമർ എംപവർമെന്റിനെ’ (ഫേസ്) ഗൂഗിൾ ചുമതലപ്പെടുത്തി. വൺ കാർഡ്, ഗ്രോ, പൈസ ബസാർ, ക്രെഡിറ്റ്ബീ അടക്കമുള്ള ഫിൻടെക് സ്ഥാപനങ്ങൾ ഫേസിന്റെ ഭാഗമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!