എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷന്‍

വിളക്കോട് : എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷന്‍ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു.
ഇസ്രയേല്‍ അധിനിവേശത്തിന്‍റെ ഭീകരതയോട് സ്വന്തം രാജ്യം തിരിച്ച് പിടിക്കാന്‍ പോരാടുന്ന ഫലസ്തീന്‍ ജനതയോട് ഒരേ മനസ്സോടെ ഐക്യപ്പെടുന്ന നാം ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഒരേ മനസ്സോടെ പോരാടാനും തയ്യാറാവണമെന്ന് റിയാസ് നാലകത്ത് ആവശ്യപ്പെട്ടു.
ചെങ്ങാടി വയലില്‍ നടന്ന കണ്‍വന്‍ഷനില്‍ ബ്രാഞ്ച് പ്രസിഡന്‍റ് ഹംസ കുമ്പശ്ശേരി അധ്യക്ഷത വഹിച്ചു, ബ്രാഞ്ച് സെക്രട്ടറി കെ. സമീര്‍, റഹൂഫ് കീച്ചേരി, ഷഫീന മുഹമ്മദ്, എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, നിയാസ് ചെങ്ങാടി, പി. അബ്ദുറഹ്മാന്‍, അസറു പാറാടന്‍മുക്ക്, പി. റയീസ്, എം.കെ യാസീന്‍ എന്നിവര്‍ സംസാരിച്ചു.