മട്ടന്നൂർ നഗരസഭാ മേഖലയില്‍ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചു
മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.
പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, മത്സ്യക്കറി, റൊട്ടി, കുബ്ബൂസ്, ഈത്തപ്പഴം, എണ്ണ, നിരോധിത ഗ്ലാസ്, പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. മട്ടന്നൂർ, ഉരുവച്ചാൽ, നായിക്കാലി എന്നിവിടങ്ങളിലെ 11 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ക്ലീൻസിറ്റി മാനേജർ കെ. കെ കുഞ്ഞിരാമൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ .എം പ്രസാദ്, ജെ. വൈ ജൂലി, ജെ. എസ് സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.