മൈൻഡ് സെറ്റ് കൗൺസിലിങ് & ഫിസിയോ തെറാപ്പി പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ : മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ, മൗണ്ട് കാർമ്മൽ ആശ്രമം സുപ്പീരിയർ ഫാ.തോമസ് കുഴിയാലിൽ, കാർമ്മൽ സെന്റെർ മാനേജർ ഫാ.ആൻറണി പെരുമ്പള്ളികുന്നേൽ, എടത്തൊട്ടി ഡിപോൾ കോളേജ് പ്രിൻസിപ്പാൾ ഫാ. പീറ്റർ ഓരോത്ത്, ഇരിട്ടി കൃപ സ്കൂൾ ഓഫ് കൗൺസിലിംഗ് ഡയറക്ടർ ടി. ടി.ജോസഫ് ,പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, പ്രഥമധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ,മൈൻ ഡ് സെറ്റ് കൗൺസിലിംഗ് സെന്റർ മാനേജിങ്ങ് ഡയറക്ടർ ജോണി തോമസ്, ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘മൈൻഡ് സെറ്റ്’ എന്ന പേരിൽ ആരംഭിച്ച കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ പേരാവൂർ ബസ്റ്റാന്റിന് സമീപം കാർമൽ സെന്ററിലാണ് പ്രവർത്തനം തുടങ്ങിയത്. വ്യക്തികൾക്കും പ്രദേശത്തെ വിദ്യാലയങ്ങൾക്കും ഒരേപോലെ പ്രയോചനകരമാകുന്ന വിധത്തിലാണ് കൗൺസിലിങ്ങ് സെൻറർ പ്രവർത്തിക്കുക.

വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങളും വെല്ലുവിളികളും അഭിമുഖീക്കേണ്ടിവരുന്ന ലോകത്ത്, വ്യക്തികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനും അതിലൂടെ മാനസിക ക്ഷേമവും വ്യക്തിഗത വളർച്ചയും നേടാനാവശ്യമായ പ്രൊഫഷണൽ മാർഗനിർദേശവും പിന്തുണയും സ്വീകരിക്കാൻ കഴിയുന്ന ഒരു രഹസ്യാത്മക അന്തരീക്ഷമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

വിഷാദം, ഉത്കണ്ഠ, ആഘാതം, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ മാനസികാരോഗ്യ അവസ്ഥകളെ മനസിലാക്കാനും അത്തരം അവസ്ഥകളെ തരണം ചെയ്യാനും സഹായിക്കുന്ന പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളുടെ ടീം ഈ കേന്ദ്രത്തിലുണ്ടാകും. കുട്ടികൾ, യുവജനങ്ങൾ, ദമ്പതികൾ തുടങ്ങിയവർക്ക് പ്രശസ്തരും പരിചയസമ്പന്നരുമായ സൈക്കോളജിക്കൽ കൗൺസിലർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. കൗൺസിലിങ് സേവനങ്ങൾ ലഭ്യമാകാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!