ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഡ്രൈവര്‍, ക്ലീനര്‍ ഒഴിവ്

ഇരിട്ടി : ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എം.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ സ്‌കൂള്‍ ബസിന് ഡ്രൈവര്‍, ക്ലീനര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ആറളം ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും തൊഴില്‍ പരിചയം സംബന്ധിക്കുന്ന രേഖകള്‍, ലൈസന്‍സ് (ഹെവി), ബാഡ്ജ് എന്നിവ സഹിതം ഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ആറളം പുനരധിവാസ മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9496070393, 0497 2700357.