വിനോദസഞ്ചാരികൾക്കായി ബത്തേരിയിൽ ടൂറിസ്‌റ്റ് ടാക്‌സി കോൾ സെന്റർ തുറന്നു

വയനാട് : ബത്തേരിയിൽ ടൂറിസ്‌റ്റ് ടാക്‌സി കോൾസെന്റർ പ്രവർത്തനം തുടങ്ങി. ബത്തേരി നഗരസഭയിലും നൂൽപ്പുഴ പഞ്ചായത്തിലും എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ സുഗമമായ യാത്രയെ കണക്കിലെടുത്താണ് മോട്ടോർ തൊഴിലാളി കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ സ്‌പോട്ട് ടൂറിസ്‌റ്റ് ടാക്‌സി കോൾ സെന്റർ പ്രവർത്തിക്കുക. സർക്കാർ നിശ്ചയിച്ച നിരക്കിലായിരിക്കും വാഹന വാടക ടാക്‌സികൾ ഈടാക്കുക.
കോൾ സെന്ററിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. ഇബ്രാഹിം തൈത്തൊടി അധ്യക്ഷനായി. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി. ഡി.ടി.പി.സി സെക്രട്ടറി കെ. അജേഷ്, അനീഷ്. ബി. നായർ, ഉമ്മർ കുണ്ടാട്ടിൽ, പി.ആർ. ജയപ്രകാശ്, അബ്ദുള്ള മാടക്കര, പി.കെ. അച്ചുതൻ, പി.ജി. സോമനാഥൻ, സി.എ. ഗോപി, പി.കെ. രാമചന്ദ്രൻ, ജിജി അലക്‌സ്, ജിനീഷ് പൗലോസ് എന്നിവർ സംസാരിച്ചു.