Connect with us

Kannur

കണ്ണൂർ ജില്ലയിൽ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പട്ടിക

Published

on

Share our post

കണ്ണൂർ : ജില്ലയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പട്ടിക. ഭൂരിഭാഗം മണ്ഡലങ്ങളിലെയും പ്രസിഡന്റ്‌ സ്ഥാനം കെ. സുധാകരനും കെ.സി. വേണുഗോപാലും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ പങ്കിട്ടെടുത്തു. ഇതിൽ പ്രതിഷേധിച്ച്‌  എ ഗ്രൂപ്പുകാരായ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യനും ഡി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും ജില്ലയിലെ സമവായ കമ്മിറ്റിയിൽനിന്ന്‌ രാജിവെച്ചു.  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മരിച്ചതോടെ നാഥനില്ലാതായ എ ഗ്രൂപ്പിനെ തഴയുന്നതിൽ സുധാകര –വേണുഗോപാൽ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനാണ്‌  23 ബ്ലോക്കുകളിലെ 132 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറക്കിയത്‌. നേരത്തെ 50 മണ്ഡലം പ്രസിഡന്റുമാരാണ്‌ എ ഗ്രൂപ്പിനുണ്ടായിരുന്നത്‌. 36 പേരെങ്കിലും വേണമെന്നായിരുന്നു സമവായ കമ്മിറ്റിയിൽ എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഇരുപതിൽ താഴെയായി. തൽസ്ഥിതി തുടരണമെന്ന്‌ നിശ്‌ചയിച്ച മണ്ഡലങ്ങൾ സുധാകര – വേണുഗോപാൽ  ഗ്രൂപ്പുകൾ വീതിച്ചെടുത്തുവെന്നാണ്‌ എ ഗ്രൂപ്പിന്റെ ആരോപണം.
പയ്യന്നൂർ, കൂത്തുപറമ്പ്‌ ബ്ലോക്കുകളിൽ എ ഗ്രൂപ്പിനെ പൂർണമായി ഒറ്റപ്പെടുത്തിയപ്പോൾ ശക്തികേന്ദ്രമായിരുന്ന ഇരിക്കൂറിൽ ഒതുക്കി. 12 മണ്ഡലം  പ്രസിഡന്റുമാരുണ്ടായിരുന്നത്‌ നാലായി ചുരുക്കി.  ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ അപ്രമാദിത്വം ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. എ ഗ്രൂപ്പ്‌ കുത്തകയാക്കിയിരുന്ന ഇരിക്കൂർ സീറ്റ്‌ വേണുഗോപാൽ ഗ്രൂപ്പ്‌ തട്ടിയെടുത്തതിനു പിന്നാലെ മണ്ഡലം പ്രസിഡന്റുമാരിൽ ഭൂരിഭാഗവും അവർക്കൊപ്പമായി. ഇതിലൂടെ ഇരിക്കൂർ സീറ്റിൽ എ ഗ്രൂപ്പിന്റെ അവകാശവാദം എന്നന്നേക്കുമായി അവസാനിപ്പിക്കാനുമായി.
ജില്ലയിലെ സമവായ കമ്മിറ്റി, തർക്കം പരിഹരിച്ചയച്ച പട്ടിക കെ.പി.സി.സി വെട്ടിനിരത്തുകയായിരുന്നുവെന്നാണ്‌ എ ഗ്രൂപ്പിന്റെ പരാതി. ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോഴും എ ഗ്രൂപ്പിന്‌ ആക്ഷേപമുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ്‌ പട്ടികയിൽ ഇത്തരം പരാതികൾ ഒഴിവാക്കാനാണ്‌ സമവായ കമ്മിറ്റി രൂപീകരിച്ചത്‌. ഈ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ്‌ പട്ടിക പുറത്തിറക്കിയത്‌. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം വേണുഗോപാൽ ഗ്രൂപ്പുമായി വച്ചുമാറാൻ എ ഗ്രൂപ്പിന്‌ സമ്മതമായിരുന്നു. എന്നാൽ ഇത്‌ സുധാകര ഗ്രൂപ്പ്‌ പിടിച്ചെടുത്തു.  പട്ടുവം എ ഗ്രൂപ്പിൽനിന്ന്‌ തട്ടിയെടുത്തു. പ്രവർത്തക കൺവൻഷൻ വിളിച്ചുചേർത്ത്‌ ഭാവി പരിപാടി തീരുമാനിക്കുമെന്ന്‌ സമവായ കമ്മിറ്റിയിൽനിന്ന്‌ രാജിവെച്ച എ ഗ്രൂപ്പ്‌ നേതാക്കൾ അറിയിച്ചു.

Share our post

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Kannur

ഒരു രൂപയ്ക്ക് ഷൂ, ഓഫര്‍ കണ്ട് വന്നവരെ കൊണ്ട് റോഡ് നിറഞ്ഞു, കടപൂട്ടി പോലീസ്

Published

on

Share our post

കണ്ണൂർ: ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ. കണ്ണൂർ നഗരത്തിലെ ഒരു കടയുടെ ഓഫർ ആയിരുന്നു ഇത്.സാമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ഷൂ വാങ്ങാൻ ഞായറാഴ്ച എത്തിയത് ആയിരത്തിലധികം പേർ. ആദ്യ 75-ല്‍ ഉള്‍പ്പെടാൻ പുലർച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരത്താകെ ജനസമുദ്രം. ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടർന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചു. തുടർന്ന് ആളുകള്‍ പിരിഞ്ഞുപോയി.

സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേർക്കുള്ള കിടിലൻ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവർ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോള്‍ പോലീസ് ഇടപെട്ടു. കടപൂട്ടാൻ ഉടമകളോട് പറഞ്ഞു. ഓഫർ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി.

 

 


Share our post
Continue Reading

Kannur

കണ്ണൂർ സെൻട്രൽ ജയിൽ നെറ്റ് സീറൊ കാർബൺ പദവിയിലേക്ക്

Published

on

Share our post

കണ്ണൂർ: സെൻട്രൽ ജയിലിനെ ഹരിത – നെറ്റ് . സീറോ കാർബൺ ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായുള്ള കാർബൺ അളവ് കണക്കാക്കുന്ന പരിപാടിക്ക് ജനുവരി 20 തിങ്കളാഴ്ച തുടക്കമാവും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്യും. ഹരിത ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായി ജയിലിനകത്ത് മുല്ല നട്ടു വളർത്തുന്നതിനായ് കതിരൂർ സഹകരണ ബാങ്ക് ജയിലിന് കൈമാറുന്ന കുറ്റി മുല്ല തൈകളുടെയും മൺ ചട്ടികളുടെയും ഏറ്റുവാങ്ങലും ഡോ. ടി.എൻ സീമ നിർവ്വഹിക്കും. നെറ്റ് സീറൊ കാർബൺ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ.

 


Share our post
Continue Reading

Trending

error: Content is protected !!