ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് : സൈക്ലിങ് ടെസ്റ്റും ഒറ്റത്തവണ പ്രമാണ പരിശോധനയും

കണ്ണൂർ: ജില്ലയില്‍ വിവിധ കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (609/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജൂണ്‍ 16ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ കണ്ണൂര്‍ ഗവ.ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെൻ സ്‌കൂള്‍ മൈതാനത്ത് രാവിലെ 6.30 മുതല്‍ സൈക്ലിങ് ടെസ്റ്റും അതില്‍ വിജയിക്കുന്നവര്‍ക്ക് അന്നുതന്നെ ഒറ്റത്തവണ പ്രമാണ പരിശോധനയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആര്‍ പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഒറ്റത്തവണ പ്രമാണ പരിശോധനക്ക് ആവശ്യമായ അസ്സല്‍ പ്രമാണങ്ങളും സൈക്ലിങ് ടെസ്റ്റിന് ആവശ്യമായ സൈക്കിളും സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകണം.