സംസ്ഥാനത്തെ മികച്ച ജലസമൃദ്ധ ഗ്രാമം ചെമ്പിലോട്

ചക്കരക്കല്ല് : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച ജലസമൃദ്ധ ഗ്രാമമെന്ന ബഹുമതിക്ക് അർഹമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി 2023-ലെ മികച്ച ജലസമൃദ്ധ ഗ്രാമം എന്ന വിഭാഗത്തിലാണ് ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത്.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ അവാർഡ് കളക്ടർ അരുൺ കെ. വിജയൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എം ബിന്ദു, മുൻ ജൂനിയർ സൂപ്രണ്ട് പി. വി സുനീഷ് എന്നിവർ പങ്കെടുത്തു.