നേവിയിൽ ഓഫീസർ: ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ്. 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക. എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
എക്സിക്യുട്ടീവ്
ജനറൽ സർവീസ് {GS(X)/Hydro Cadre}-40, എയർ ട്രാഫിക് കൺട്രോളർ-8, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-18, പൈലറ്റ്-20, ലോജിസ്റ്റിക്സ്-20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ലോജിസ്റ്റിക്സ് വിഭാഗത്തിലേക്ക് ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബി.ഇ./ബി.ടെക്./എം.ബി.എ./എം.സി.എ./എം.എസ്‌സി. (ഐ.ടി.) അല്ലെങ്കിൽ, ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്‌സി./ബി.കോം./ബി.എസ്‌സി.(ഐ.ടി.) യും ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/മെറ്റീരിയൽ മാനേജ്‌മെന്റ് എന്നിവയിലൊന്നിൽ പി.ജി. ഡിപ്ലോമയും. പ്രായം: 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ (ജനറൽ സർവീസിനും ലോജിസ്റ്റിക്സിനും 2005 ജനുവരി ഒന്ന്) ജനിച്ചവർ.
ടെക്നിക്കൽ
എൻജിനിയറിങ് ബ്രാഞ്ച്-30, ഇലക്‌ട്രിക്കൽ ബ്രാഞ്ച്-50, നേവൽ കൺസ്ട്രക്റ്റർ-20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ബി.ടെക്. പ്രായം: 1999 ജൂലായ് രണ്ടിനും 2005 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവർ. (യോഗ്യത, വിഷയങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.)
എജുക്കേഷൻ
ഒഴിവ്-18. യോഗ്യത: ബി.എസ്‌സി. ഫിസിക്സും എം.എസ്‌സി. മാത്‌സ്/ഓപ്പറേഷണൽ റിസർച്ചും. അല്ലെങ്കിൽ, ബി.എസ്‌സി. മാത്‌സും എം.എസ്‌സി. ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്സും. അല്ലെങ്കിൽ, എം.എസ്‌സി. കെമിസ്ട്രിയും ബി.എസ്‌സി. ഫിസിക്സും. അല്ലെങ്കിൽ, മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ, അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള എം.ടെക്. (തെർമൽ/പ്രൊഡക്‌ഷൻ എൻജിനിയറിങ്/മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജിനിയറിങ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/വി.എൽ.എസ്.ഐ./പവർ സിസ്റ്റം എൻജിനിയറിങ്). ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.ടെക്. യോഗ്യതകൾ 60 ശതമാനം മാർക്കോടെയായിരിക്കണം. പ്രായം: 1999 ജൂലായ് രണ്ടിനും 2003 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.
അപേക്ഷ: ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in കാണുക. അവസാന തീയതി: ഒക്ടോബർ 29.